തിരുവനന്തപുരം: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ പുതുതായി മൃഗശാല സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇതിനായി 4 കോടി രൂപ വിലയിരുത്തി. കണ്ണൂര്‍, ജില്ലയിലെ പെരളശ്ശേരിയില്‍ മാനവീയം മോഡലില്‍ സാംസ്‌ക്കാരിക ഇടനാഴി സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടി, വയോജന ക്ഷേമ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ, പിന്നോക്ക ക്ഷേമത്തിന് 200 കോടി, ഒ ബി സി സ്‌കോളര്‍ഷിപ്പിന് 130 കോടി, തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്കായി 950 കോടി, കാസര്‍കോട് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകള്‍ക്കായി 57 കോടി, എം എന്‍ ലക്ഷം വീട് പദ്ധതിക്ക് 15 കോടി, ഉത്തരവാദ ടൂറിസത്തിന് 20 കോടി, ജയില്‍ നവീകരണത്തിന് 47 കോടി, ഉന്നത വിദ്യാഭ്യാസത്തിന് 84 കോടി, കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിന് 484 കോടി, ലൈഫ് പദ്ധതികള്‍ക്കായി 1497 കോടി തുടങ്ങിയവയാണ് ബജറ്റിലെ മറ്റു വകയിരുത്തലുകള്‍.







