കാസര്‍കോട്: സ്വര്‍ണ്ണവിലയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 1,31,160 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 16395 രൂപയായി. ഇന്നലെ ഗ്രാമിന് 15315 രൂപയും പവന് 122520 രൂപയുമായിരുന്നു. 8,640 രൂപയാണ് ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വര്‍ണ്ണത്തിനു ഒരു ദിവസം ഇത്രയും വില ഉയര്‍ന്നത്.
ഇറാന്‍- അമേരിക്ക സംഘര്‍ഷഭീതിയാണ് സ്വര്‍ണ്ണവില ഒറ്റയടിക്ക് ഇത്രയും ഉയരാന്‍ കാരണമാകുന്നതെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.







