തിരുവനന്തപുരം: കാസര്‍കോട് വികസന പാക്കേജിന് 80 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരവികസനത്തിനു 100 കോടി രൂപയും ക്ഷീരവികസനത്തിന് 128 കോടിയും മനുഷ്യ- വന്യമൃഗ സംഘര്‍ഷം നേരിടുന്നതിന് 100 കോടിയും ബജറ്റില്‍ വകയിരുത്തി. കാരുണ്യ പദ്ധതിയില്‍പ്പെടാത്തവര്‍ക്ക് പ്രത്യേക ആരോഗ്യ പദ്ധതി. കേരള പേപ്പര്‍ കമ്പനിക്ക് 15 കോടി, കശുവണ്ടി വ്യവസായത്തിനു 60 കോടി, പ്രവാസി വ്യവസായ പാര്‍ക്കിന് 20 കോടി, കെ ഫോണിന് 112 കോടി, ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി, ക്ലീന്‍ പമ്പയ്ക്ക് 30 കോടി- മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.







