മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെയും മറ്റ് അഞ്ചുപേരുടെയും മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വിമാനം ലാന്‍ഡിങിന് വേണ്ടി റണ്‍വേ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെ ഏകദേശം 100 അടി മുകളില്‍ നിന്നുമാണ് താഴേക്ക് പതിച്ചത്. രണ്ടുതവണ വിമാനം ലാന്‍ഡിംഗിന് ശ്രമിച്ചു. താഴേക്ക് ഇറങ്ങുന്ന രീതി കണ്ടപ്പോള്‍ തന്നെ അസ്വാഭാവികത തോന്നി. തൊട്ടുപിന്നാലെ നിലത്തേക്ക് പതിച്ചു. തകര്‍ന്നുവീണ ഉടന്‍ തന്നെ വിമാനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും വലിയൊരു അഗ്‌നിഗോളമായി മാറുകയും ചെയ്തുവെന്നും ദൃക്സാക്ഷി പറഞ്ഞു.
അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും വിമാനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കിയ ദുരന്തത്തില്‍ അജിത് പവാറിനൊപ്പം അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. മറ്റ് നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അജിത് പവാര്‍ അടക്കം ഇവരില്‍ രണ്ട് പേര്‍ പൈലറ്റുമാരും രണ്ട് പേര്‍ യാത്രക്കാരുമായിരുന്നു.
വിമാനാപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനാപകടത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. യാത്രയ്ക്ക് തൊട്ടുമുമ്പ് പരിശോധനയ്ക്ക് ശേഷമാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.







