കാസര്‍കോട് : സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്ലോബല്‍ എക്‌സ്‌പോ വെള്ളിയാഴ്ച കുണിയയില്‍ ആരംഭിക്കും . വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും സര്‍ഗാത്മക ആവിഷ്‌കാരങ്ങളുമടങ്ങിയ ഗ്ലോബല്‍ എക്‌സ്‌പോ വെള്ളിയാഴ്ച വൈകിട്ട് കർണാടക മന്ത്രി റഹീം ഖാൻ ഉദ്ഘാടനം ചെയ്യും. 31നും ഫെബ്രുവരി ഒന്നിനും സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. രണ്ടു മുതല്‍ എട്ടുവരെ പുരുഷന്മാര്‍ക്കു എക്സ്പോയില്‍ പ്രവേശനമുണ്ടാവും. ഖാസി മുഹമ്മദ് സ്‌ക്വയറില്‍ എല്ലാ ദിവസവും നാലു മുതല്‍ അന്തര്‍ ദേശീയ, ദേശീയ മാപ്പിള കലകളുടെ അരങ്ങേറ്റവും വിവിധ വിഷയങ്ങളിലുള്ള പാനല്‍ ചർച്ചകളും നടക്കും.
സമസ്ത നൂറാം വാര്‍ഷിക സമ്മേളന സമാപന ദിവസമായ ഫെബ്രുവരി എട്ടുവരെ നടക്കുന്ന എക്‌സ്‌പോയില്‍ വിവിധ വിഷയങ്ങളില്‍ സംവാദങ്ങളും ഉണ്ടാവും. ഫെബ്രുവരി ഒന്നുമുതല്‍ ഏഴുവരെ പാനല്‍ ചർച്ചകളാണ്.
രണ്ടു മുതല്‍ ഏഴുവരെ യഥാക്രമം ബുര്‍ദ മജ്‌ലിസ്, ദഫ് മുട്ട്, ദ്വീപ് റാത്തീബ്, ഗസല്‍, ഖവാലി, അറബന മുട്ട്, ഇലല്‍ ഹബീബ്, ലഹ്നുല്‍ യമന്‍, അലിഫ് ലാം മീം, ഇന്റര്‍നാഷണല്‍ സൂഫി ഗീത്, ജ്‌ലിസുന്നൂര്‍, ഫനാഫില്ലാഹ്, മദ് ഹ് മാര്‍ഷപ്പ്, ഖിസ്സപ്പാട്ട്, ഇശല്‍, ആത്മഗീvത്, മദ്ഹ് മാര്‍ഷപ്പ്, തൈ്വബ എന്നീ പരിപാടികള്‍ നടക്കും. സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമാപന സമ്മേളനം ഫെബ്രു. നാലിനു തുടങ്ങും.
ആദർശ വിശുദ്ധി നൂറ്റാണ്ടിലൂടെ എന്ന പ്രമേയത്തിലാണ് നൂറാം വാര്‍ഷിക സമ്മേളനം. ഫെബ്രുവരി നാലിനു കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ തുടക്കമാകും.
നൂറാം വാർഷികത്തിൻ്റെ ഭാഗമായി യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, മലേഷ്യ, ലക്ഷദ്വീപ്, ആൻഡമാൻ, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായ സമ്മേളനങ്ങൾ, കന്യാകുമാരി മുതൽ മംഗളൂരു വരെ മൂന്ന് സംസ്ഥാനങ്ങളിലൂടെ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിച്ച ശതാബ്ദി സന്ദേശ യാത്ര, പ്രഫഷണൽ മജ്ലിസ് തുടങ്ങിയ പരിപാടികൾ നടന്നു. വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സെൻ്റിനറി എജ്യു സിറ്റി, മെഡിക്കൽ കെയർ സെൻ്റർ, റി ഹാബിലിറ്റേഷൻ സെൻ്റർ, ഇ ലേർണിംഗ് വില്ലേജ്, സ്പെഷ്യൽ സ്ക്കൂൾ തുടങ്ങിയ 15 പദ്ധതികൾ വാർഷികത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
നൂറാം വാർഷിക ആഘോഷങ്ങളുടെ സമാപന പരിപാടിയിൽ 33313 പേർ പങ്കെടുക്കുന്ന പ്രതിനിധി ക്യാമ്പ്, ഗ്ലോബൽ എക്സ്പോ, ഗ്ലോബൽ ഉലമാ കോൺക്ലേവ്, നാഷണൽ എജ്യു കോൺക്ലേവ്, പൊതു സമ്മേളനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾക്കായി അഞ്ചു സ്ഥലങ്ങളിലായി അഞ്ച് വേദികളാണ് തയ്യാറാക്കിയിരിക്കുന്നത്.
രണ്ടിനു വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പതാകകള്‍ ഏറ്റുവാങ്ങൽ നടക്കും. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സിയാറത്തിന് നേതൃത്വം നൽകും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.
ആലിക്കുട്ടി മുസ്ലിയാർ പതാകകൾ ഏറ്റു വാങ്ങും. സമസ്ത ട്രഷറർ ഉമർ മുസ്ലിയാർ കൊയ്യോട്, വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്‌ലിയാർ, ആറ്റശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് തുടങ്ങിയവർ പങ്കെടുക്കും. മൂന്നിനു വരക്കലില്‍ നിന്ന് പതാകകൾ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ മഖാമിലേക്ക് എത്തിക്കും.
നാലിന് ഉച്ചക്ക് 2.30 ന് തളങ്കരയില്‍ നിന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയിലേക്ക് പതാകകളുമായി ഘോഷയാത്രയും വളണ്ടിയര്‍ റൂട്ട് മാര്‍ച്ചും നടക്കും. തുടർന്ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും.
വൈകിട്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാർ, ജനപ്രതിനിധികൾ പങ്കെടുക്കും.
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സമ്മേളന കോ ഓര്‍ഡിനേറ്റര്‍ കെ. മോയിന്‍കുട്ടി , കാസര്‍കോട് ജിcല്ലാ സ്വാഗതസംഘം ട്രഷറര്‍ കുണിയ ഇബ്രാഹിം ഹാജിസമസ്ത വാര്‍ത്താ സമ്മേളനത്തില്‍പരിപാടികൾ വിശദീകരിച്ചു.








