കാസർകോട്: മഹാരാഷ്ട്രയിലേയ്ക്ക് ജോലി തേടിപ്പോയ യുവാവിനെ കാണാതായതായി പരാതി. അഡൂർ , മണ്ടേപ്പെട്ടിയിലെ നാരായണന്റെ മകൻ രമേശ ( 22 ) നെയാണ് കാണാതായത്. സഹോദരി ശ്യാമള നൽകിയ പരാതിയിൽ ആദൂർ പൊലീസ് കേസടുത്ത് അന്വേഷണം തുടങ്ങി.
2025 ജനുവരി 23 ന് ഉച്ചയ്ക്ക് 1.30 മണിക്കാണ് രമേശൻ മഹാരാഷ്ട്രയിലേയ്ക്ക് ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പരാതിയിൽ പറഞ്ഞു.അടുത്തിടെ മംഗ്ളൂരുവിൽ എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവിടേക്ക് പോയിരുന്നു. എന്നാൽ ആൾക്കാർ എത്തും മുമ്പു തന്നെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്നു പോയിരുന്നുവത്രെ. പിന്നീട് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത് .







