പയ്യന്നൂര്‍: സിപിഎം മുന്‍ ജില്ലാ കമ്മറ്റി അംഗം വി.കുഞ്ഞികൃഷ്ണന്‍ നടത്തിയ ഗുരുതരമായ ആരോപണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ടിഐ മധുസൂദനന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മാര്‍ച്ച് സെന്‍ട്രല്‍ ബസാറില്‍ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമം കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. പെരുമ്പ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നു ആരംഭിച്ച മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം സി നാരായണന്‍, ജില്ലാ പ്രസിഡണ്ട് കെകെ നാരായണന്‍, ജില്ലാ സെക്രട്ടറി അരുണ്‍ തോമസ്, വൈസ് പ്രസിഡണ്ട് എവി സനൂപ് കുമാര്‍, കോഴിക്കോട് മേഖലാ സെക്രട്ടറി പനക്കീല്‍ ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി.
മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് ബി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.







