അജിത് പവാറിന്റെ മരണം മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്ന് ജ്യോതിഷി പ്രശാന്ത് കിനി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണം താന്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്ന അവകാശവാദവുമായി ജ്യോതിഷി പ്രശാന്ത് കിനി രംഗത്ത്. 2025 നവംബര്‍ എട്ടിലെ പോസ്റ്റില്‍, ഒരു മുഖ്യമന്ത്രിയോ കേന്ദ്ര മന്ത്രിയോ 2025 ഡിസംബറിനും – 2026 ഫെബ്രുവരിക്കും ഇടയില്‍ കൊല്ലപ്പെട്ടേക്കാമെന്ന് താന്‍ പ്രവചിച്ചിരുന്നുവെന്നാണ് കിനി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഒപ്പം അടുത്ത മാസങ്ങളിലേക്കുള്ള മൂന്ന് പ്രവചനങ്ങളും പ്രശാന്ത് കിനി എക്‌സില്‍ കുറിച്ചു.

മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് പറന്നുയര്‍ന്ന സ്വകാര്യ ജെറ്റ് വിമാനം ബുധനാഴ്ച രാവിലെ 8:45 ന് ബാരാമതി വിമാനത്താവള പരിസരത്തുവച്ചാണ് അപകടത്തില്‍പ്പെട്ടത്. പവാര്‍ അടക്കം ആറുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

പ്രശാന്ത് കിനിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കിനിയുടെ അവകാശവാദം പൂര്‍ണമായും ശരിയല്ലെന്നാണ് ഇവരുടെ വാദം. പ്രവചനം പോലെ അജിത് പവാര്‍ ഒരിക്കലും മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയിട്ടില്ലെന്നും പ്രവചനം പാളിയെന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്. പ്രവചിക്കാന്‍ എളുപ്പമാണെന്നും, മരിക്കുന്നയാള്‍ ഏതു സംസ്ഥാനത്തുള്ളയാളാണ് എന്ന് പറഞ്ഞിരുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

അപകട സൂചനകള്‍ നിറഞ്ഞതാണ് പ്രശാന്ത് കിനിയുടെ പുതിയ പ്രവചനങ്ങള്‍. 2026 ഏപ്രിലില്‍ ബംഗാളിലോ ബംഗ്ലാദേശിലോ യാത്രക്കാരുമായി പോകുന്ന ഫെറി മുങ്ങുമെന്നും, അടുത്ത രണ്ടുമാസത്തിനുള്ളില്‍ വിമാന അപകടം ഉണ്ടാകുമെന്നും, വരുന്ന മാര്‍ച്ച്, ഓഗസ്റ്റ്, നവംബര്‍ എന്നീ മാസങ്ങളിലൊന്നില്‍ വലിയ ട്രെയിന്‍ അപകടമുണ്ടാകും എന്നിങ്ങനെയാണ് പുതിയ പ്രവചനങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page