ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാനത്ത് പിഴയിട്ടത് 2.55 കോടിയിലേറെ രൂപ;കണ്ടെത്തിയത് അരലക്ഷത്തിലേറെ നിയമലംഘനങ്ങള്‍
തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ചതിന് സംസ്ഥാനത്ത് പിഴയിട്ടത് 2.55 കോടിയിലേറെ രൂപ. 50,969 നിയമലംഘനങ്ങളും കണ്ടെത്തി. 1,19,414 ഇരുചക്ര വാഹനങ്ങളാണ് ‘ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ് ‘ എന്ന ഒരാഴ്ച നീണ്ട സ്പെഷ്യല്‍ ഡ്രൈവില്‍ പരിശോധിച്ചത്. ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പൊലീസിന്റെ ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി …