കാസര്‍കോട്: ചട്ടഞ്ചാല്‍, ബെണ്ടിച്ചാലില്‍ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം ചന്ദ്രഗിരിപുഴയില തളങ്കര പാലത്തിനു സമീപത്തു കണ്ടെത്തി. എയ്യളയിലെ പരേതനായ അബ്ദുള്ളക്കുഞ്ഞിയുടെ മകന്‍ നിസാറി (47)ന്റെ മൃതദേഹമാണ് ഞായറാഴ്ച രാത്രി 10 മണിയോടെ പുഴയില്‍ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ നിന്നു പുറത്തേയ്ക്ക് പോയതായിരുന്നു നിസാര്‍. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സഹോദരി ഭര്‍ത്താവായ അബ്ദുല്‍ ഖാദര്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം ചന്ദ്രഗിരി പുഴയില്‍ കണ്ടെത്തിയത്. നിര്‍മ്മാണ തൊഴിലാളിയായിരുന്നു നിസാര്‍.
മാതാവ്: റുഖിയ. ഭാര്യ: ആമിന. മക്കള്‍: മറ്‌വാന്‍, ലദീബ്, സിനാന്‍, ഫിദ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍, പരേതയായ ആയിഷ.







