കോട്ടയം: ഭാര്യയെ അടിച്ചു കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം, പാമ്പാടി, വയലിലെ ബിന്ദു(58)വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. മൃതദേഹത്തിനു സമീപത്തു നിന്നു ഇരുമ്പു വടി കണ്ടെടുത്തിട്ടുണ്ട്. ഭര്‍ത്താവ് സുധാകര (64)നെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നു സംശയിക്കുന്നു. പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മക്കള്‍: സുദീപ്, സുമിത്, സുബിത.







