മൊഗ്രാൽ: ഉമ്മൻചാണ്ടി സാംസ്കാരിക സമിതി,ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫി ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണ മെന്റിൽ യങ് ചലഞ്ചേഴ്സ് മൊഗ്രാൽ പുത്തൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി വിഗാൻസ് കടവത്ത് ചാമ്പ്യന്മാരായി.
വിജയികൾക്ക് പ്രവാസി വ്യവസായിയും,സ്പിക് ഗ്രൂപ്പ് ചെയർമാനുമായ കെ എം അബ്ദുല്ല കുഞ്ഞി ട്രോഫികൾ സമ്മാനിച്ചു. സമാപന പരിപാടിയിൽ എ കെ എം അഷ്റഫ് എംഎൽഎ,ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തുർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,അഷ്‌റഫ് കർള,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി,വൈസ് പ്രസിഡണ്ട് എം ബൽക്കീസ്-ഗഫാർ, മോട്ടോർ സ്പോർട്സ് താരം മൂസാ ശരീഫ് ,കരീം സിറ്റി ഗോൾഡ്,റിട്ട:എ എസ് പി ടി പി രഞ്ജിത്ത്,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,റിട്ട: ഹെഡ്മാസ്റ്റർ എം മാഹിൻ മാസ്റ്റർ,ടി എം ശുഹൈബ്,എസ് കെ ഇഖ്ബാൽ,അഷ്ഫാൻ ചൈന,എംഎസ് മുഹമ്മദ് കുഞ്ഞി,സെഡ് എ മൊഗ്രാൽ,എംജിഎ റഹ്മാൻ,ആസിഫ് ഇക്ബാൽ,എ എം സിദ്ധീഖ് റഹ്മാൻ,എം എസ് അഷ്റഫ് സംബന്ധച്ചു. പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.
ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ചെയർമാൻ നാസർ മൊഗ്രാൽ,കൺവീനർ ഷക്കീൽ-അബ്ദുള്ള, ട്രഷറർ അൻവർ അഹമ്മദ് എസ്,സമിതി അംഗങ്ങളായ ഹസീബ് മൊഗ്രാൽ,ആഷിക് അസീസ്,മുഹമ്മദ് അബ്ക്കോ,സത്താർ കെ കെ,അഷ്ഫാദ് വി വി, ഉമ്മർ റൺവേ,കെ പി മുഹമ്മദ് സ്മാർട്ട്,പി വി അൻവർ,അത്ത മിലാനോ,യൂസഫ് ഷാർജ,സദറുദ്ദീൻ,കെ കെ അഷ്റഫ്,ഉമൈർ അഹമ്മദ് എസ്,ടി എ ജലാൽ,അദ്ലീസ് നേതൃത്വം നൽകി.







