പി പി ചെറിയാൻ
ഡാളസ്: ഉത്തര ടെക്സസിൽ വീശിയടിക്കുന്ന ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും കണക്കിലെടുത്ത് ഡാളസ് ഐ.എസ്.ഡി ഉൾപ്പെടെയുള്ള പ്രമുഖ സ്കൂൾ ഡിസ്ട്രിക്റ്റുകൾക്ക് 26 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. റോഡുകളിലെ അപകടസാധ്യതയും കൊടുംതണുപ്പും പരിഗണിച്ചാണ് ഈ തീരുമാനം.
ഡാളസ് ഐ.എസ്.ഡി തിങ്കളാഴ്ച അവധിയായിരിക്കും. ഈ ദിവസത്തെ ക്ലാസുകൾ പിന്നീട് മറ്റൊരു ദിവസം നടത്തേണ്ടി വരും.
അർലിംഗ്ടൺ ഐ.എസ്.ഡി യിലും സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി ബാധകമാണ്. ശനിയാഴ്ചയും ഞായറാഴ്ചയും നടത്താനിരുന്ന പരിപാടികളും റദ്ദാക്കി.
ഫ്രിസ്കോ, പ്ലാനോ, അലൻ ഐ.എസ്.ഡി: ഈ ഡിസ്ട്രിക്റ്റുകളും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു .
കോപ്പൽ, ബേർഡ്‌വിൽ, കാറോൾട്ടൺ-ഫാർമേഴ്‌സ് ബ്രാഞ്ച്, ഓബ്രി തുടങ്ങിയ ഡിസ്ട്രിക്റ്റുക ളും തിങ്കളാഴ്ച പ്രവർത്തിക്കില്ല.
ചൊവ്വാഴ്ചത്തെ ക്ലാസുകളെ കുറിച്ചുള്ള തീരുമാനം കാലാവസ്ഥ നിരീക്ഷിച്ച ശേഷം പിന്നീട് അറിയി.ക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി അതത് സ്കൂൾ ഡിസ്ട്രിക്റ്റുകളുടെ വെബ്സൈറ്റുകളോ സോഷ്യൽ മീഡിയ പേജുകളോ ശ്രദ്ധിക്കനാമെന്നും അറിയിപ്പുണ്ട്.







