പതിനായിരം രൂപയും രേഖകളും അടങ്ങിയ പഴ്‌സ് തിരികെ ഏല്‍പ്പിച്ചു; മാതൃകയായി ‘കസിന്‍സ്’ ബസ് ജീവനക്കാര്‍

കാസര്‍കോട്: ബസിനകത്തു വച്ച് കളഞ്ഞ് കിട്ടിയ പതിനായിരം രൂപയും രേഖകളും അടങ്ങിയ പഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ മാതൃകയായി. പരപ്പ- കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ‘കസിന്‍സ്’ ബസ് ഡ്രൈവര്‍ പുന്നക്കുന്ന് അഖില്‍, കണ്ടക്ടര്‍ കോളംകുളത്തെ ശരത്, ക്ലീനര്‍ ബാനത്തെ രാജന്‍ എന്നിവരാണ് സത്യസന്ധതക്കു മാതൃകയായത്.
രാവിലത്തെ ട്രിപ്പിനിടയിലാണ് ബസിനകത്തു നിന്നു പഴ്‌സ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ പതിനായിരം രൂപയും വിലപ്പെട്ട രേഖകലും കണ്ടെത്തി. ഇക്കാര്യം വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി അറിയിച്ചു. ഇതോടെയാണ് ഉടമസ്ഥനെത്തി പഴ്‌സ് ഏറ്റുവാങ്ങി, നന്ദി പറഞ്ഞ് മടങ്ങിയത്.
കോളംകുളത്തെ ശരത്ത് ആറുവര്‍ഷമായി ബസ് കണ്ടക്ടറാണ്. മാതൃകാ പ്രവര്‍ത്തനം കൊണ്ട് ഇദ്ദേഹം നിരവധി തവണ കയ്യടി നേടിയിട്ടുണ്ട്. നേരത്തെ ‘തമ്പുരാട്ടി’ ബസില്‍ ജോലി ചെയ്തുവരുന്നതിനിടയില്‍ ബസില്‍ തളര്‍ന്നു വീണ രണ്ടു യാത്രക്കാരെ ആശുപത്രിയില്‍ എത്തിച്ചു മാനവികതക്കു മാതൃകയായിരുന്നു. ബസ് ജീവനക്കാരായ മൂന്നു പേരെയും നാട്ടുകാരും യാത്രക്കാരും അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page