ഇടുക്കി: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ സിപിഎം നേതാവ് എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് എംഎം മണി എംഎല്‍എ. ഇടുക്കിയില്‍ സിപിഎം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മണി. തന്റെ ഭാഷയില്‍ തീര്‍ത്ത് കളയണം എന്ന് പറഞ്ഞ എംഎം മണി കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
രാജേന്ദ്രനെ എല്ലാ കാലത്തും എംഎല്‍എ ആയി ചുമക്കാന്‍ സിപിഎമ്മിന് കഴിയുമോ എന്നു ചോദിച്ച എംഎം മണി പാര്‍ട്ടിയോട് രാജേന്ദ്രന്‍ നന്ദി കാണിക്കണം എന്നും ആവശ്യപ്പെട്ടു. രാജേന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്കി. മൂന്ന് തവണ എംഎല്‍എ ആക്കി, പെന്‍ഷന്‍ അടക്കം ആനുകൂല്യം പറ്റിയിട്ട് പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈ കാര്യം ചെയ്യണം. അത് ചെയ്യുന്നത് താനാണെങ്കിലും അതാണ് നിലപാടെന്നും എം എം മണി പറഞ്ഞു. മണിയുടെ പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.







