മലപ്പുറം: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. മലപ്പുറം മഞ്ചേരി പുല്ലാറ സ്വദേശി മുഹമ്മദിന്റെ മകന്‍ അഹമ്മദ് അലി അസഫാണ് മരിച്ചത്. വണ്ടൂരിനടുത്തുള്ള കുട്ടിയുടെ അമ്മയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചത്.
പരിശോധനയില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. മരണത്തില്‍ അസ്വാഭാവികത സംശയിച്ച ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി കുഞ്ഞിനെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി.
അമ്മയെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യും. ദമ്പതികള്‍ക്ക് നാല് മക്കളാണുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണത്തില്‍ വ്യക്തത വരികയുള്ളൂ എന്നും പൊലീസ് അറിയിച്ചു.







