ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും എന്ന ശ്രീനാരായണഗുരു ദര്‍ശനങ്ങളെ പരാമര്‍ശിച്ച് രാഷ്ട്രപതി; സ്ത്രീകള്‍ രാജ്യപുരോഗതിയുടെ എല്ലാ തലങ്ങളിലും പങ്കാളിത്തം വഹിക്കുന്നുവെന്നും ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന ആശംസ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്റെ അടിസ്ഥാന രേഖയാണ് ഇന്ത്യന്‍ ഭരണഘടനയെന്നും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ അതില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ വ്യവസ്ഥകളിലൂടെ ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശില്‍പികള്‍ ശക്തമായ അടിത്തറ നല്‍കിയിട്ടുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണ്. റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സൈന്യത്തെയും പൊലീസ് സേനകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ന് രാജ്യം വോട്ടര്‍ ദിനം ആഘോഷിക്കുന്നു. തെരഞ്ഞെടുപ്പില്‍ വനിതകളുടെ പങ്കാളിത്തം രാജ്യ പുരോഗതിക്ക് ആവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീകള്‍ രാജ്യപുരോഗതിയുടെ എല്ലാ തലങ്ങളിലും പങ്കാളിത്തം വഹിക്കുന്നു. ഐസിസി വുമണ്‍ ക്രിക്കറ്റ് ലോകകപ്പും ബ്ലൈന്‍ഡ് ലോകകപ്പും നേടിയ താരങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും എന്ന ശ്രീനാരായണഗുരു ദര്‍ശനങ്ങളെ രാഷ്ട്രപതി പരാമര്‍ശിച്ചു.

നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ശക്തി 1947 ഓഗസ്റ്റ് 15 ന് നമ്മുടെ രാജ്യത്തിന്റെ നില മാറ്റി. ഇന്ത്യ സ്വതന്ത്രമായി. നമ്മുടെ സ്വന്തം ദേശീയ വിധിയുടെ ശില്‍പികളായി നാം മാറി. 1950 ജനുവരി 26 മുതല്‍, നമ്മുടെ റിപ്പബ്ലിക്കിനെ നമ്മുടെ ഭരണഘടനാ ആദര്‍ശങ്ങളിലേക്ക് മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണെന്നു രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുതല്‍ നമ്മുടെ ദേശീയ ഗീതം ‘വന്ദേമാതരം’ രചിച്ചതിന്റെ 150 ാം വാര്‍ഷികത്തോടനുബന്ധിച്ച് ആഘോഷങ്ങളും നടത്തിവരുന്നു. മഹാകവി സുബ്രഹ്‌മണ്യ ഭാരതി, വന്ദേമാതരം പരിഭാഷ ചെയ്ത് കൂടുതല്‍ ജനകീയമാക്കിയതായി രാഷ്ട്രപതി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page