കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു പൊലീസ് ഒരുക്കങ്ങള്‍ ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റിക്കൊണ്ടാണ് ഒരുക്കം ആരംഭിച്ചത്.
കാസര്‍കോട് എ എസ് പി എം നന്ദഗോപനെ തലശ്ശേരി എ എസ് പിയായി മാറ്റി നിയമിച്ചു. നെടുമങ്ങാട് എ എസ് പി അച്യുത് അശോകിനെ പുതിയ കാസര്‍കോട് എ എസ് പിയായി നിയമിച്ചു.
ബേക്കല്‍ ഡിവൈ എസ് പി വി വി മനോജിനെ തളിപ്പറമ്പ് ഡിവൈ എസ് പിയായി മാറ്റി നിയമിച്ചു. കൂത്തുപറമ്പ് ഡിവൈ എസ് പി ആസാദിനെ ബേക്കലില്‍ പകരം നിയമിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ടി ഉത്തംദാസിനെ കണ്ണൂര്‍ നാര്‍ക്കോട്ടിക്കിലും കാസര്‍കോട് എസ് എം എസില്‍ നിന്നു സി കെ സുനില്‍കുമാറിനെ കണ്ണൂര്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും നാര്‍ക്കോട്ടിക്കില്‍ നിന്നു എ അനില്‍കുമാറിനെ കണ്ണൂര്‍ ക്രൈംബ്രാഞ്ചിലും നിയമിച്ചു. ഇവര്‍ക്കു പകരം നിയമനം ആയിട്ടില്ല. ശനിയാഴ്ച പുറത്തിറങ്ങുന്ന രണ്ടാം സ്ഥലമാറ്റ പട്ടികയില്‍ പുതിയ ഡിവൈ എസ് പി മാരെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവ് ഉണ്ടാകുമെന്നാണ് സൂചന. പൊലീസ് ഇന്‍സ്‌പെക്ടര്‍ന്മാരുടെ സ്ഥലമാറ്റവും ഉടന്‍ ഉണ്ടാകും.







