കുമ്പള: മൊഗ്രാൽ ഉമ്മൻചാണ്ടി സാംസ്കാരിക സമിതി ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിനടത്തുന്ന ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ മൊഗ്രാൽ പുത്തൂരിലെ രണ്ടു ടീമുകൾ ഫൈനലിൽ പ്രവേടിച്ചു.ആവേശകരമായി നടന്ന രണ്ടാം ദിവസ മത്സരത്തിൽ ഡി ഡി പി ഫ്രയ്റ്റ് ആസ്ട്രലേർസ് മാംഗ്ലൂർ എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചു വിഗാൻസ് മൊഗ്രാൽപുത്തൂർ കടവത്ത് ഫൈനലിൽ പ്രവേശിച്ചു.യങ് ചലഞ്ചേഴ്സ് കുന്നിൽ കളിയുടെ ആദ്യ ദിവസം ഫൈനലിലെത്തിയിരുന്നു. ഇന്നലെ നടന്നആദ്യ മത്സരത്തിൽ ഗ്രീൻ സ്റ്റാർ കാടങ്കോടിനെ വികാസ് കടവത്ത് തോൽപ്പിസിജെയിരുന്നു. രണ്ടാം മത്സരത്തിൽ ടീം യൂണിക് ജാലിസ് മേൽപ്പറമ്പിനെ മൂന്നിനെതിരെ ഒരു ഗോളിന് പരാജയപ്പെടുത്തി ഡിഡിപി ഫ്രയ്റ്റ് അസ്ട്രലേഴ്സ് എഫ് സി സെമയിളർത്തി.പിന്നീട് നടന്ന സെമിയിൽ വിഗാൻസ് കടവത്ത്,അസ്ട്രലേർസ് എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഫൈനലിൽ ഇടം പിടിച്ചു.
ഇന്ന് രാത്രി 8 മണിക്കാണ് ഫൈനൽ മത്സരം.







