കുമ്പള : ഇന്ന് രാവിലെ മംഗലാപുരം എയർപോർട്ടിൽ നിന്നും നീലേശ്വരത്തേക്കുള്ള യാത്രാമധ്യേ കുമ്പള ദേശീയപാതയിലെ റോഡിൽ കളഞ്ഞു കിട്ടിയ പണം നീലേശ്വരം മുനിസിപ്പൽ കൗൺസിലർ കുമ്പള പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃക കാട്ടി. നീലേശ്വരം നഗരസഭ കൗൺസിലർ സുഭാഷ് ചാത്തമത്ത്, സിപിഎം പൊടൊത്തുരുത്തി ബ്രാഞ്ച് സെക്രട്ടറി ഭാസ്ക്കരൻ ,വിവേക് പൂവാലംകൈ , പ്രവാസി ദിജുകുമാർ ചാത്തമത്ത് എന്നിവരാണ് കളഞ്ഞുകിട്ടിയ പണം കുമ്പള പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു സത്യസന്ധത തെളിയിച്ചത്. സത്യസന്ധതക്കു മാതൃകയായ ഇവരെ നാട്ടുകാർ അഭിനന്ദിച്ചു.







