കാസര്‍കോട്: ബദിയഡുക്ക, നെക്രാജെ, കൃഷ്ണകൃപ ഹൗസിലെ പ്രമുഖ കര്‍ഷകന്‍ എന്‍ സുബ്ബണ്ണ ആള്‍വ (82)യെ കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം വീടിനു മുന്നിലെ കവുങ്ങിന്‍ തോട്ടത്തിലേയ്ക്ക് പോയതായിരുന്നു. വൈകുന്നേരം നാലുമണിവരെയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു തോട്ടത്തിലേയ്ക്ക് പോയപ്പോള്‍ കുളക്കരയില്‍ ചെരുപ്പു കാണുകയായിരുന്നു. സംശയം തോന്നി ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സുകുവിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സെത്തി സുബ്ബണ്ണ ആള്‍വയെ പുറത്തെടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: വസന്തി എസ് ആള്‍വ. മക്കള്‍: അഡ്വ. മനോജ്കുമാര്‍ ആള്‍വ, കൃഷ്ണ വേണി ആര്‍ റൈ. മരുമക്കള്‍: രാധാകൃഷ്ണ റൈ, രൂപ ആള്‍വ. സഹോദരങ്ങള്‍: ജയന്തി എല്‍ നായിക്, ഗംഗാധര ജി ആള്‍വ.







