നീലേശ്വരം: നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിന് തീയ്യ സമുദായ അവകാശ പ്രഖ്യാപന യാത്ര 25 ന് ആരംഭിക്കും. അന്നു രാവിലെ കുമ്പളയില്‍ നിന്നാരംഭിക്കുന്ന യാത്ര 28 ന് വൈകിട്ട് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. തീയ ക്ഷേമസഭാ പ്രസിഡന്റ് രവി കുളങ്ങര, തീയ വെല്‍ഫെയര്‍ അസോ. പ്രസിഡന്റ് ഗണേശ് പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തീയ സമുദായത്തെ സ്വതന്ത്ര സമാജമായി പ്രഖ്യാപിക്കുക, തീയരുടെ ആരാധനാ കേന്ദ്രങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. വടക്കന്‍ കേരളത്തിലെ 25 നിയമസഭാ മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം തങ്ങള്‍ക്കുണ്ടെന്ന് ഭാരവാഹികളായ രവി കുളങ്ങര, രാഘവന്‍ പണിക്കര്‍, നാരായണന്‍ മയ്യല്‍, ചിത്രകാരന്‍, സതീശന്‍, കെ.പി.പി കുഞ്ഞിക്കോരന്‍, കെ.വി.രാജന്‍, നാരായണന്‍, എ.അനില്‍, ഗണേശ്, നാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.







