കുമ്പള, നായ്ക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിലെ കൊള്ള: സൂത്രധാരൻ കർണാടകയിൽ പിടിയിൽ; നിരവധി കവർച്ചകൾക്ക് തുമ്പായേക്കുമെന്ന് സൂചന

കാസർകോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിനിയും കാസർകോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട് കുത്തിത്തുറന്ന് കൊള്ള നടത്തിയ കേസിലെ സൂത്രധാരൻ കർണ്ണാടകയിൽ പിടിയിലായതായി സൂചന. പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയ പ്രതിയെ കുമ്പളയിൽ എത്തിച്ച് ചോദ്യം ചെയ്യുന്നതോടെ മറ്റു നിരവധി കവർച്ചാ കേസുകൾക്ക് കൂടി തുമ്പായേക്കുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം .ഞായറാഴ്ച വൈകുന്നേരം 6.30 മണിക്കും രാത്രി എട്ടു മണിക്കും ഇടയിലാണ് കവർച്ച നടന്നത്.ചൈത്രയും കുടുംബവും വീടുപൂട്ടി ഉത്സവത്തിനു പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി പൊളിച്ച് അകത്ത് കടന്ന കൊള്ളക്കാർ അലമാരകൾ തകർത്താണ് 29 പവൻ സ്വർണവും കാൽ ലക്ഷം രൂപ വില വരുന്ന വെള്ളിയും 5000 രൂപയും കവർന്നത്. കുമ്പള പൊലീസും ഫോറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ നിരവധി വിരലടയാളങ്ങൾ കണ്ടെത്തിയിരുന്നു. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവർച്ചാ സംഘത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page