മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

മഞ്ചേശ്വരം : മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചു. കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത് .മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ വടക്കാങ്കര എരുമ്പത്തൂവീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ ഹംസ (64)യെ കസ്റ്റഡിയിലെടുത്തു. ഹംസയെയും കുഴൽപ്പണവും പോലീസിന് കൈമാറിയതായി എക്സൈസ് സംഘം അറിയിച്ചു .ഇന്ന് രാവിലെ 9. 30 ന് ചെക്ക് പോസ്റ്റിൽ നടത്തിയ പതിവ് വാഹന പരിശോധനയിലാണ് തലപ്പാടിയിൽ നിന്ന് കാസർകോട്ടേക്കു പോവുകയായിരുന്ന സ്റ്റേറ്റ് ബസിൽ നിന്നു പണവും കാര്യ റെയും പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൻ കുമാറിൻ്റെ നേതൃത്വത്തിലാണ് ഹംസയെ കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ രേഖകളില്ലാത്ത നിലയിലാണ് പണം കണ്ടെത്തിയതെന്നുഎക്സൈസ് പറഞ്ഞു. ഇൻസ്പെക്ടർ ആദർശ് ജി,എ.ഇ. ജനാർദനൻ കെ.എ. പ്രിവൻ്റീവ് ഓഫീസർ നൗഷാദ്, എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ, രതീഷ് യു പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page