യുവതിയുടെ കൊലപാതകം:പ്രതിശ്രുത വരൻ അറസ്റ്റിൽ
ബംഗളൂരു:ധാർവാഡ് മനാസൂരിൽചൊവ്വാഴ്ച യുവതി കൊല്ലപ്പെട്ടകേസിൽ ഘാതകനെന്ന് കരുതുന്നയുവാവിനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.ധാർവാഡ് ഗാന്ധി ചൗക്കിൽ താമസിക്കുന്ന യൂനുസ് മുല്ലയുടെ മകൾ സാക്കിയ മുല്ല(21) കൊല്ലപ്പെട്ടസംഭവത്തിൽ പ്രതിശ്രുത വരൻസാബിർ പർവേസ് അഹമ്മദ് മുല്ലയാണ്(25) അറസ്റ്റിലായത്.ധാർവാഡിലെ സാധനകേരിയിലെ ഹഡ്‌കോ കോളനിയിലെ ഡ്രൈവറും താമസക്കാരനുമാണ് പ്രതിയെന്ന് ധാർവാഡ് ജില്ല പൊലീസ് സൂപ്രണ്ട് ഗുഞ്ചൻ ആര്യ പറഞ്ഞു.സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുന്നുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ പിടിച്ചെടുത്തു.പ്രതിയുടെയും ഇരയുടെയും …