മധുര: ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ് നാട് മധുര മീനമ്പൽപുരത്തെ കലയരസി എന്ന കോളജ് വിദ്യാർഥിനിയാണ് മരിച്ചത്. ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം (ബോറാക്സ്) കഴിച്ചതിന് പിന്നാലെയാണ് മരണം.ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാർഥിനി മരുന്നുകടയിൽനിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടായി.തുടർന്ന് വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.







