ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടാകുമെന്ന് എന്‍ഡിടിവി വോട്ട് വൈബ് റിപ്പോര്‍ട്ട്. 50 ശതമാനത്തിലധികം ജനങ്ങള്‍ ഭരണത്തില്‍ അതൃപ്തരാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണം വളരെ മോശമെന്നു 31 ശതമാനം ആളുകളും മോശം എന്ന് 20 ശതമാനം ആളുകളും അഭിപ്രായപ്പെട്ടതായി സര്‍വ്വെ ഫലത്തില്‍ പറയുന്നു. 40 ശതമാനം ആള്‍ക്കാര്‍ മികച്ച ഭരണമാണെന്നു അഭിപ്രായപ്പെട്ടു. 22 ശതമാനം വി.ഡി സതീശനെയും 18 ശതമാനം പേര്‍ പിണറായി വിജയനെയും 16 ശതമാനം ആള്‍ക്കാര്‍ കെ.കെ ശൈലജയെയും അനുകൂലിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ 14.5 ശതമാനം അനുകൂലിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.







