കാസര്‍കോട്: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കാസര്‍കോട് ശാഖയ്ക്ക് നാല് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. സമൂഹത്തിന്റെ ആരോഗ്യപരിപാലനവും പൊതുഅവബോധവും മെച്ചപ്പെടുത്തുന്നതിനായി കാസര്‍കോട് ശാഖ കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരങ്ങളെത്തിയത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ ശിശുരോഗ സമ്മേളനത്തില്‍ ഐഎപി പ്രസിഡന്റ് ഡോ. മഹിന്‍ പി. അബ്ദുല്ല ദേശീയ പ്രസിഡന്റ് ഡോ. നീലം മോഹനില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ഐഎപി നടത്തിയ ശിശുരോഗ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തില്‍ ലഭിച്ച ഈ അംഗീകാരം ജില്ലയിലെ ആരോഗ്യരംഗത്തിന് അഭിമാനകരമായ നേട്ടമാണ്.







