കാസര്‍കോട്: ജി എസ് ടി നിലവില്‍ വന്ന 2017 ജുലൈയില്‍ ഒരു പവന്‍ 916സ്വര്‍ണത്തിന് 20700 രൂപ വിലയായിരുന്നപ്പോള്‍ ഏര്‍പ്പെടുത്തിയ മൂന്ന് ശതമാനം നികുതി ഒരു ശതമാനമായി കുറക്കണം എന്ന് ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 2026 ജനുവരിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 10,5000 രൂപയില്‍ അധികമായി വില വര്‍ധിച്ചു. 5 ഇരട്ടിയോളം വിലകൂടിയപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയായിരുന്ന ജി എസ് ടി ഇപ്പോള്‍ 3150 രൂപയായി ഉയര്‍ന്നു. സ്വര്‍ണ്ണത്തിന്റെ വിലക്കയറ്റവും നികുതിയുടെ വര്‍ദ്ധനവും കാരണം ഉപഭോക്താക്കളുടെ നടുവൊടിയുകയാണെന്നും അവര്‍ സ്വര്‍ണക്കടകളില്‍ നിന്ന് പിന്‍വലിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അറിയിപ്പില്‍ പറഞ്ഞു. വെള്ളി വില 6 ഇരട്ടി വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ ജി എസ് ടി ഒരു ശതമാനമായി കുറയ്ക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യം ഉന്നയിച്ചു.
ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന്‍ പാലത്തറ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷരീഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ജലീല്‍, സംസ്ഥാന ഭാരവാഹികളായ മൊയ്തു, റോയ്, ജോയ് പ്രസംഗിച്ചു. അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായി ഹനീഫ (രക്ഷാധികാരി), കെ അബ്ദുല്‍ കരീം (പ്രസിഡണ്ട്), കോടോത്ത് അശോകന്‍ നായര്‍ (ജനറല്‍ സെക്രട്ടറി), ബിഎം അബ്ദുല്‍ കബീര്‍ (ട്രഷറര്‍), റോയ് ജോസഫ് (വര്‍ക്കിംഗ് പ്രസിഡണ്ട്), ജി.വി നാരായണന്‍, മുഹമ്മദ് ഹനീഫ്, അബ്ദുല്‍ ഹമീദ് (വൈസ് പ്രസിഡണ്ട്). സതീഷ് കുമാര്‍, മഹേഷ്, ഇക്ബാല്‍ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.







