മൊഗ്രാല്‍: സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുന്നേറ്റത്തിനുള്ള ശക്തി ഉന്നത വിദ്യാഭ്യാസവും അത് നേടിയെടുക്കാന്‍ ശ്രമിക്കുന്ന വിവിധ മേഖമകളുമാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ബല്‍ക്കീസ് ഗഫാര്‍ പറഞ്ഞു.
സ്‌പോര്‍ട്‌സ് ഡിവിഷന്‍ സംസ്ഥാന അണ്ടര്‍-15 റെസ്ലിംങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മൊഗ്രാലിലെ മുഹമ്മദ് യാകൂബിന് ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
മൊഗ്രാലിലെ യൂസഫ് പാച്ചാനിയുടെ കുടുംബ മഹിമ വിളിച്ചോതുന്നതാണ് മുഹമ്മദ് യാക്കൂബിന്റെ സ്വര്‍ണ മെഡല്‍. കുടുംബം വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യം മാതൃകാപരമാണ്. എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ബല്‍ക്കീസ് പറഞ്ഞു. നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ഷക്കീല്‍ അബ്ദുല്ല, ആബിദ്, അത്താഉ മിലാനോ, കെ പി മുഹമ്മദ്, മുഹമ്മദ്, യൂസഫ്, സത്താര്‍ കെ കെ, യൂസഫ് പാച്ചേനി സംബന്ധിച്ചു.







