ചെറുവത്തൂർ: മുൻ കോൺഗ്രസ് നേതാവും റിട്ട. അധ്യാപകനുമായ കാലിക്കടവിലെ പറമ്പത്തു വീട്ടിൽ ദാമോദര പൊതുവാൾ(93) അന്തരിച്ചു. ദീർഘകാലം പിലിക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. പുത്തിലോട്ട് എ യു പി സ്കൂളിലെ മുൻ അധ്യാപകനാണ്. പിലിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഏച്ചിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ. ഭാര്യ: പിസി ഇന്ദ്രസേനി. മക്കൾ: പി.സി. ഹേമലത, ഡോ.പിസി ശ്രീനിവാസ് (റിട്ട. പ്രിൻസിപ്പാൾ, പയ്യന്നൂർ കോളേജ് ), മരുമക്കൾ: പി.പി. കൃഷ്ണൻ ( റിട്ട. ഡി ജി എം, ടെലിഫോൺസ് ), അമൃത കെ ( അദ്ധ്യാപിക, നീലേശ്വരം ).







