നീലേശ്വരം: ഹൃദയാഘാതത്തെ തുടർന്ന് മത്സ്യ വ്യാപാരിയായ യുവാവ് മരിച്ചു. അനന്തംപള്ള കൊട്രച്ചാലിലെ പരേതനായ മുത്തല നാരായണന്റെ മകൻ ഷാജി( 46)ആണ് മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച നീലേശ്വരം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് മരണപ്പെട്ടു. കൊട്രച്ചാലിൽ മൽസ്യ കച്ചവടമായിരുന്നു. ശബരിമല ദർശനം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്. മൃതദേഹം നീലേശ്വരം ആശുപത്രിയിൽ. ലീലയാണ് മാതാവ്. ഭാര്യ :ബിന്ദു. ഏക മകൾ ഷിൽന ഷാജി. സഹോദരങ്ങൾ: സുധ, സുനിൽ.






