തിരുവനന്തപുരം: 2006മുതല്‍ 2021വരെ മൂന്നു തവണ ദേവീകുളത്തെ സി.പി.എം. എം.എല്‍.എ ആയിരുന്ന എസ് രാജേന്ദ്രന്‍ ഇന്നു ബി ജെ പിയില്‍ ചേരുന്നു. എം എല്‍ എ എന്നതിനു പുറമെ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
തിരുവനന്തപുരത്തെ ബി ജെ പി ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ രാജേന്ദ്രന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് ബി ജെ പി അംഗത്വം സ്വീകരിക്കുന്നത്. പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ചു രാജീവ് ചന്ദ്രശേഖറുമായും പ്രകാശ് ജാവദേക്കറുമായും രാജേന്ദ്രന്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവീകുളത്തെ സി പി എം സ്ഥാനാര്‍ത്ഥി എ രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചു രാജേന്ദ്രനെ പാര്‍ട്ടി പരിപാടികളില്‍ നിന്നു മാറ്റി നിറുത്തിയിരുന്നു.
അതേസമയം കൊട്ടാരക്കരയില്‍ തുടര്‍ച്ചയായി മൂന്നു തവണ സി.പി.എം. എം.എല്‍.എ ആയിരുന്ന ആയിഷപോറ്റി അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.







