പത്തനംതിട്ട: ഇക്കൊല്ലത്തെ ശബരിമല വരുമാനം റെക്കോര്‍ഡിട്ടു. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ വരുമാനമായ 435 കോടി രൂപ ഇക്കൊല്ലം ശബരിയില്‍ മലയില്‍ നിന്ന് സര്‍ക്കാരി ലഭിച്ചു. അരവണ പ്രസാദത്തില്‍ മാത്രം 204 കോടി രൂപയാണ് ഈ സീസണിലെ വരുമാനം. കാണിക്ക വഴി 118 കോടി ലഭിച്ചു. ശബരിമല സന്നിധാനത്തെ പോലെ ഇടത്താവളങ്ങളായ ഏറ്റുമാനൂര്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം എന്നിവിടങ്ങളിലും തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. 10500 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. മകര വിളക്ക് 18,741 പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചു. 33 സര്‍ക്കാര്‍ വകുപ്പുകളുടെ സാന്നിധ്യവും ശബരിമലയില്‍ ഉറപ്പാക്കിയിരുന്നു







