പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. മംഗളൂരുവില്‍ നിന്ന് പാലക്കാടേക്ക് വരുകയായിരുന്ന ഗുഡ്സ് ട്രെയിന്‍ ആണ് പാളം തെറ്റിയത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഇതേ തുടര്‍ന്ന് പിന്നാലെ ട്രാക്കില്‍ വരേണ്ട 4 ട്രെയിനുകള്‍ പിടിച്ചിട്ടു. പാളം തെറ്റിയ ബോഗി ശ്രമപ്പെട്ട് തിരിച്ചുകയറ്റി. ഷൊര്‍ണൂരില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ ട്രാക്കിലെ നിര്‍ത്തിയിട്ട സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും.. ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, ജനശതാബ്ദി, കൊച്ചുവേളി എക്സ്പ്രസ്, തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് 30 മിനിട്ടുവീതം വൈകുന്നത്. കോഴിക്കോടുനിന്നും പാലക്കാട്ടേക്കുവരുന്ന പാസഞ്ചര്‍ ട്രെയിന്‍, പാലക്കാടുനിന്ന് കണ്ണൂരേക്കുപോകുന്ന ട്രെയിന്‍ എന്നിവ റദ്ദാക്കി. ചെന്നൈ എഗ്മോര്‍-മംഗളൂരു എക്സ്പ്രസ് ഒരുമണിക്കൂറോളവും വൈകിയാണ് സര്‍വീസ് നടത്തുന്നത്.







