സര്‍ജിക്കല്‍ ബ്ലേഡ് ബാന്‍ഡേജിനുള്ളില്‍ വച്ച് കെട്ടി; പമ്പയിലെ ആശുപത്രിയില്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന ചികിത്സയില്‍ ഗുരുതര അനാസ്ഥയെന്ന് പരാതി

പത്തനംതിട്ട: പമ്പയിലെ ആശുപത്രിയില്‍ തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന ചികിത്സയില്‍ ഗുരുതര അനാസ്ഥയെന്ന് പരാതി. ശബരിമല തീര്‍ത്ഥാടകയായ പ്രീതയാണ് ആശുപത്രി അധികൃതര്‍ക്കെതിരെ പത്തനംതിട്ട ഡിഎംഒയ്ക്ക് പരാതി നല്‍കിയത്. മുറിവ് കെട്ടിയത് സര്‍ജിക്കല്‍ ബ്ലേഡ് അകത്ത് വച്ചാണെന്ന പരാതിയാണ് ആശുപത്രിക്ക് നേരെ ഉയര്‍ന്നത്. കാലിലെ മുറിവിനുള്ള ചികിത്സയ്ക്കായാണ് പ്രീത പമ്പയിലെ ആശുപത്രിയിലെത്തിയത്. സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് സ്‌കിന്‍ കട്ട് ചെയ്യുന്നത് കണ്ടപ്പോള്‍ പരിചയക്കുറവ് തോന്നി ബാന്‍ഡേജ് മാത്രം മതിയെന്ന് പറഞ്ഞു. പിന്നീട് മറ്റൊരു ആശുപത്രിയില്‍ പൊയ്‌ക്കോളാമെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി. വീട്ടിലെത്തി …

കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; രണ്ടുപേര്‍ ഗുരുതരനിലയില്‍

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം യെദുക്കാട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയായ ക്രിസ്റ്റോ പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നോയല്‍ വില്‍സണ്‍ എന്നിവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തൃശ്ശൂര്‍ കൊടകര സഹൃദയ എംബിഎ കോളേജില്‍ നിന്നും വിഴിഞ്ഞം തുറമുഖത്തേയ്ക്ക് പഠനയാത്രയ്ക്കായി എത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 42 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും രണ്ട് ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. …

ഭാര്യയ്ക്ക് വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തൂങ്ങി മരിച്ചു; സംഭവം പുത്തിഗെയില്‍

കാസര്‍കോട്: ഭാര്യയ്ക്കു വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവ് തൂങ്ങി മരിച്ചു. കര്‍ണ്ണാടക, ഷിമോഗ സ്വദേശിയും പുത്തിഗെ പഞ്ചായത്ത് ഓഫീസിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ റിസ്‌വാന്‍ അലി (32)യാണ് മരിച്ചത്. മരം വെട്ട് ജോലി ചെയ്തു വരുന്ന ആളാണ് റിസ്‌വാന്‍ അലി. വെള്ളിയാഴ്ച രാത്രി ഭാര്യ ശമീമ ബാനുവിനു വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നു പറയുന്നു. പിന്നീട് ഭാര്യ തിരിച്ച് ഫോണ്‍ ചെയ്തുവെങ്കിലും പ്രതികരണം ഉണ്ടായില്ല. വിവരം അറിഞ്ഞു പരിചയക്കാര്‍ എത്തിയപ്പോഴാണ് റിസ്‌വാന്‍ അലിയെ …

പരപ്പയിലെ മഠത്തിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു

നീലേശ്വരം : പരപ്പയിലെ മഠത്തിൽ കുഞ്ഞിരാമൻ നായർ (70) അന്തരിച്ചു.ഭാര്യ: ഇ.വി. മാധവി. മക്കൾ: ഇ. വി. ഉണ്ണികൃഷ്ണൻ ( അസിസ്റ്റൻ്റ് ന്യൂസ് എഡിറ്റർ, മാതൃഭൂമി ന്യൂസ്, തിരുവനന്തപുരം), ഇ.വി. രാജീവ് ( മഠത്തിൽ പുക പരിശോധന കേന്ദ്രം, പരപ്പ ), ഇ.വി. ശ്രീരാജ് (അധ്യാപകൻ, ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), ഇ.വി. ശ്രീജ ( എക്സിക്യൂട്ടീവ്, സോഷ്യൽ ഇനീഷ്യേറ്റീവ്, മാതൃഭൂമി, കാസർകോട്). മരുമക്കൾ: ഡോ. കെ. അമ്പിളി (അയൂർവേദ ഡോക്ടർ, തിരുവനന്തപുരം), വി.എസ്. നിത്യ …

ബി എൽ ഒ ഡ്യൂട്ടിയിലുള്ള ക്ലാർക്ക് സ്കൂൾ ലാബിൽ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ: പാനൂരിൽ സ്കൂളിൽ ബി എൽ ഒ യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ ഷിബിൻ(35) ആണ് മരിച്ചത്. സ്കൂൾ ലാബിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്കൂളിലെ ക്ലാർക്കായ സിബിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ഇയാളെ ബി എൽ ഓ ഡ്യൂട്ടിക്ക് നിയമിച്ചിരുന്നു. വെള്ളിയാഴ്ച സ്കൂളിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണി വരെ സ്കൂളിൽ ഉണ്ടായിരുന്ന സിബിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് …

ഓൺലൈൻ ഷെയർ ട്രേഡിങ് വൻ തുക ലാഭവാഗ്ദാനം; പയ്യന്നൂർ സ്വദേശിയുടെ 97 ലക്ഷം തട്ടിയെടുത്തു; 23 കാരൻ വിമാനത്താവളത്തിൽ പിടിയിൽ

പയ്യന്നൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ വൻലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് പയ്യന്നൂർ സ്വദേശിയിൽ നിന്ന് 97.40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി കെ.പി. മുഹമ്മദ് സലീമിനെ (23) യാണ് സൈബർ പൊലീസ് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി നാട്ടിലേക്ക് വരുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് ആലക്കോട് സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര റോഡിലെ വി.വി. ഗണേശന്റെ പരാതിയിലാണ് നടപടി. ഷെയർ ട്രേഡിംഗിൽ പണം …