ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ ‘പ്രേതം’!; സമരസമിതി നേതാക്കള്‍ പേടിച്ചോടി

കാസര്‍കോട്: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ ‘പ്രേതം’!. കെട്ടിടം സന്ദര്‍ശിക്കാന്‍ എത്തിയ സമരസമിതി നേതാക്കള്‍ പേടിച്ചോടി!.2013ല്‍ തറക്കല്ലിട്ട കെട്ടിടത്തിന്റെ പണി ഇനിയും പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ച് സമര സമിതി നേതൃത്വത്തില്‍ നടന്ന ഞെട്ടിക്കല്‍ സമരത്തിലാണ് പ്രേതത്തെക്കണ്ടു സമരക്കാര്‍ ഞെട്ടിയതെന്നു പറയുന്നു. ഇതു നാട്ടുകാരെയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പരിഭ്രമിപ്പിക്കാനുള്ള അടവായിരുന്നുവെന്നും പറയുന്നുണ്ട്. സാധാരണ വെള്ളിയാഴ്ചകളിലാണ് പ്രേതങ്ങള്‍ ഇറങ്ങി നടക്കുന്നതെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. ചിലപ്പോള്‍ ഇന്നലെ ഇറങ്ങിയ പ്രേതങ്ങള്‍ കോളേജ് പരിസരത്ത് ഒളിച്ചിരുന്നിട്ടുണ്ടാവുമെന്ന് അവര്‍ സമാധാനിച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് 11 …

പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; ഓഫീസ് അടിച്ചുതകര്‍ത്തു

മലപ്പുറം: പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. പൊന്നാനി എരമംഗലത്തെ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് കെട്ടിടത്തിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. എരമംഗലം മൂക്കുതല ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. സംഘര്‍ഷത്തില്‍ ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലുണ്ടായിരുന്ന മൊബൈല്‍ ഫ്രീസര്‍, ബള്‍ബ്, ടിവി ഉള്‍പ്പെടെ നശിപ്പിച്ചു. സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. സംഘട്ടത്തിന് പിന്നാല്‍ രാഷ്ടീയമില്ലെന്നു നേതാക്കള്‍ വിശദീകരിച്ചു.

പിവി അന്‍വര്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചു

കോഴിക്കോട്: ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ പി.വി അന്‍വര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. മണ്ഡലത്തില്‍ സജീവമായ പി.വി അന്‍വര്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായും സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണത്തിന് തുടക്കം കുറിച്ചു. ബേപ്പൂരിലെ സാഹചര്യം വിലയിരുത്താനാണ് നേരിട്ട് സന്ദര്‍ശനം നടത്തിയതെന്ന് അന്‍വര്‍ പറഞ്ഞു. യുഡിഎഫ് നേതൃത്വത്തോട് മൂന്ന് സീറ്റുകളാണ് അന്‍വര്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നറിയുന്നു. ബേപ്പൂരിന് പുറമെ പൂഞ്ഞാറും തൃക്കരിപ്പൂരുമാണ് ഇവ. എന്നാല്‍ ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം …

രാഹുല്‍ മാങ്കൂട്ടത്തിന് ജാമ്യമില്ല; ജയിലില്‍ തുടരും

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യമില്ല. വിശദമായ വാദത്തിനു ശേഷം തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. ജഡ്ജി അരുന്ധതി ദിലീപ് ആണ് ജാമ്യഹര്‍ജി തള്ളി ഉത്തരവിട്ടത്. ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ അറിയിച്ചു. തിങ്കളാഴ്ച ഹര്‍ജി നല്‍കും. കേസില്‍, അടച്ചിട്ട കോടതിമുറിയില്‍ കഴിഞ്ഞദിവസം വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി എപിപി എംജി ദേവിയാണ് ഹാജരായത്. അതിജീവിതയുടെ വിവരങ്ങള്‍ പുറത്താകാതിരിക്കാന്‍ വാദം അടച്ചിട്ട കോടതിമുറിയില്‍ വേണമെന്ന് …

ഇടവേളയ്ക്കുശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തില്‍, നായികയായി മീര ജാസ്മിന്‍

കൊച്ചി: ഏറെ പ്രത്യേകതയുമായി മോഹന്‍ലാലിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മീരാ ജാസ്മിനാണ് നായിക. മോഹന്‍ലാല്‍ ഇടവേളയ്ക്കുശേഷം പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മെഗാ ഹിറ്റായ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരക്കഥാ പൂജയോടെ നിര്‍മാണത്തിന് തുടക്കം കുറിച്ചു. തരുണ്‍ മൂര്‍ത്തിയുടെ എല്ലാ ചിത്രങ്ങള്‍ക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആഷിക്ക് ഉസ്മാനാണ് ചിത്രം …

എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം: ഇന്ന് സമാപനം

നീലേശ്വരം: ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ രചന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ചടങ്ങില്‍ വിതരണം ചെയ്തു. യൂണിയന്‍സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം വി രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറിവിനയന്‍ കല്ലത്ത് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ സുനില്‍കുമാര്‍കരിച്ചേരി വരവ് ചെലവ് കണക്കു അവതരിപ്പിച്ചു.യാത്രയയപ്പ് സമ്മേളനം ജില്ലാ …

ഫിഫ മികച്ച വളണ്ടിയര്‍ അവാര്‍ഡ് നേടിയ സിദ്ദിക്ക് നമ്പിടിക്ക് ഒലിവ് ഖത്തര്‍ ആദരം

ദോഹ: ഒലിവ് ബംബ്രാണ ഖത്തര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിഫ മികച്ച വളണ്ടിയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ സിദ്ദിക്ക് നമ്പിടിയെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ആദരിച്ചു.ദോഹ സല്‍വ റോഡിലെ ടേസ്റ്റി വേ റെസ്റ്റോറന്റ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ആരിഫ് പി. കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇര്‍ഷാദ് ബംബ്രാണ സ്വാഗതം പറഞ്ഞു.അബ്ബു നമ്പിടി ഉദ്ഘാടനം ചെയ്തു. റസാക്ക് കല്ലട്ടി, മുസ്തഫ, ബി.ടി. മൊയ്തു, നസീര്‍ നമ്പിടി, ഹനീഫ് ബട്ട, മുനി മാക്കൂര്‍,അബ്ദുല്‍ റഹ്‌മാന്‍ ബത്തേരി, മുഷൈദ് നമ്പിടി, …

മുജീബ് മൊഗ്രാലിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി: ഖബറടക്കം ഞായറാഴ്ച

മൊഗ്രാല്‍: നാങ്കി കടപ്പുറത്തെ എം എ മുജീബ് റഹ്‌മാന്‍(46) യു.എ.ഇയിലെ അജ്മാനില്‍ പൊടുന്നനെ മരണത്തിന് കീഴടങ്ങിയത് നാടിന് നൊമ്പരമായി.അജ്മാനിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി അവിടത്തെ ശൈഖ് ഖലീഫ ഹോസ്പിറ്റല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മരണം.പിതാവ്.എം എ അബ്ദുല്ല(ചവിട്ട് വല ഉടമ), മാതാവ്.നഫീസ പള്ളിക്കര. ഭാര്യ: ഷഹാനാസ്. മക്കള്‍: നഫീസത്ത് മിര്‍ഷിബ, നിഷാന ഫാത്തിമ, മുഹമ്മദ് മുഹാദ് (മൂവരും വിദ്യാര്‍ത്ഥികള്‍). കുഞ്ഞിബീവി മൊഗ്രാല്‍ പുത്തൂര്‍ ഏക സഹോദരിയാണ്.മയ്യിത്ത് നാളെ രാവിലെ വീട്ടിലെത്തും. 7മണിക്ക് മൊഗ്രാല്‍ …

പ്രശസ്ത ഗായകന്‍ കെ കെ അസ്ഹറുദ്ദീന്‍ തായിനേരി അന്തരിച്ചു

പയ്യന്നൂര്‍: പ്രശസ്ത ഗായകന്‍ പയ്യന്നൂര്‍, തായിനേരി പള്ളിഹാജി റോഡിലെ കെ കെ അസ്ഹറുദ്ദീന്‍ (അച്ചു തായിനേരി- 35) അന്തരിച്ചു. ഗായകന്‍ അസീസ് തായിനേരിയുടെ മകളുടെ മകനാണ്. ഗായകന്‍ അഷ്‌റഫ് പയ്യന്നൂര്‍- സാഹിദ ദമ്പതികളുടെ മകനാണ്. ഭാര്യ: അഫ്ര കേളോത്ത്. മക്കള്‍: ഐസഫാത്തിമ, അസ്രമെഹറിന്‍. സഹോദരങ്ങള്‍: ഫൈസല്‍ ഷാന്‍, സെഹ്‌റാന്‍.

സ്ഥലംകയ്യേറ്റം: നീര്‍ച്ചാലില്‍ യുവാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് നരഹത്യക്കു ശ്രമം; രണ്ടു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നീര്‍ച്ചാല്‍ ബസ്‌സ്റ്റാന്റില്‍ യുവാവിനെ ഇരുമ്പു വടികൊണ്ട് അടിച്ച് നരഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ബേള, പൂവളത്തടുക്ക ഹൗസിലെ പി രാജേഷി (41)ന്റെ പരാതിയില്‍ നീര്‍ച്ചാലിലെ ഇഷാഖ്, ഫാറൂഖ് എന്നിവര്‍ക്കെതിരെയാണ് നരഹത്യാശ്രമത്തിന് കേസെടുത്തത്.ബുധനാഴ്ച രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം. കുമ്പളയിലേയ്ക്കുള്ള സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ പിറകുഭാഗത്തു നിന്നു എത്തിയ പ്രതികള്‍ ഇരുമ്പു വടികൊണ്ട് അടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.രാജേഷിന്റെ മാതാവിന്റെ പേരിലുള്ള സ്ഥലം കുറേപ്പേര്‍ കൂടി കയ്യേറുകയും അത് സെറ്റില്‍ ആക്കുന്ന …

കുംബഡാജെയില്‍ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്നത് പട്ടാപ്പകല്‍; പെട്ടെന്ന് ഉണ്ടായ പ്രകോപനമാണ് കാരണമായതെന്നു പ്രതിയുടെ മൊഴി, കരിമണിമാല കണ്ടെടുത്തു, ഞെട്ടല്‍മാറാതെ നാട്ടുകാര്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ, ആജിലയിലെ പുഷ്പലത വി ഷെട്ടി (72)കൊല്ലപ്പെട്ടത് പട്ടാപ്പകല്‍. അറസ്റ്റിലായ പ്രതി പെര്‍ഡാലയിലെ പരമേശ്വര എന്ന രമേശ് നായിക്കി (47)നെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു കൊലപാതകം. വ്യാഴാഴ്ച രാവിലെയാണ് കൊലപാതക വിവരം നാട് അറിഞ്ഞത്. ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പുഷ്പലതയെ കൊലപ്പെടുത്തിയത് കവര്‍ച്ചക്കാര്‍ ആയിരിക്കുമെന്നാണ് പൊലീസും നാട്ടുകാരും കരുതിയിരുന്നത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിവൈ. എസ് പി സി കെ …

ഏപ്രില്‍ 1 മുതല്‍ യുപിഐ വഴി ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് നേരിട്ട് പണം പിന്‍വലിക്കാം

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തോടെ ഇ.പി.എഫ്.ഒ വരിക്കാര്‍ക്ക് യുപിഐ പേയ്മെന്റ് ഗേറ്റ്വേ വഴി പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് (ഇ.പി.എഫ്) നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും എടിഎം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാനും കഴിയുന്ന സൗകര്യമൊരുക്കുന്നു. ഇ.പി.എഫിന്റെ ഒരു നിശ്ചിത വിഹിതമൊഴിച്ച് ബാക്കി പണം അക്കൗണ്ടിലൂടെ പിന്‍വലിക്കാന്‍ കഴിയുന്നതരത്തിലാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വരിക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് യോഗ്യമായ ഇ.പി.എഫ് ബാലന്‍സ് കാണാന്‍ കഴിയുമെന്നതാണ് മറ്റൊരു സൗകര്യം. എട്ട് കോടി അംഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ സംവിധാനം സുഗമമായി …

യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തില്‍ മുറിവേറ്റ പാടുകള്‍

കൊല്ലം: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശി ഷിനുവിനെയാണ് പുനലൂര്‍ കോളേജ് ജംഗ്ഷന് സമീപമുള്ള ഫ്‌ളാറ്റിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കെവിന്‍ കൊലക്കേസില്‍ ഷിനുവിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. ഇയാളുടെ മൂത്ത സഹോദരന്‍ ഷാനു ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ പരോളിലാണ്. മദ്യപിച്ചു ലക്കുകെട്ട് ഫ്‌ളാറ്റിന്റെ മുകളില്‍ …

ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുത്, അവര്‍ പറയുമ്പോള്‍ ഇടക്ക് കയറി സംസാരിക്കരുത്, ക്ഷമാപൂര്‍വ്വം മറുപടി നല്‍കണം; വീടുകയറി പ്രചരണം നടത്തുന്നവര്‍ക്കുള്ള സിപിഎം പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വീടുകയറി പ്രചരണം നടത്തുന്നവര്‍ക്കുള്ള പെരുമാറ്റച്ചട്ടം സിപിഎം പുറത്തിറക്കി. ജനങ്ങളോട് എങ്ങനെ പെരുമാറണം, അവര്‍ പറയുന്നത് എങ്ങനെ കേള്‍ക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ഇതുസംബന്ധിച്ച പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നേതൃത്വം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുത്, ജനങ്ങള്‍ പറയുമ്പോള്‍ ഇടക്ക് കയറി സംസാരിക്കരുത്, ക്ഷമാപൂര്‍വ്വം മറുപടി നല്‍കണം, വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാന്‍, പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എടുക്കും എന്നു പറയണം, ആര്‍.എസ്.എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാര്‍ട്ടി ഉയര്‍ത്തുന്ന …

പോക്‌സോ കേസ്: മേല്‍പ്പറമ്പില്‍ 19 കാരനും ആദൂരില്‍ ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

കാസര്‍കോട്: പോക്‌സോ കേസുകളില്‍ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. 14 കാരിയെ ദുരുദ്ദേശത്തോടെ വീട്ടിലേയ്്ക്ക് വിളിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ കീഴൂരിലെ റോഷിദി (19)നെയാണ് മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെയും പോക്‌സോ കേസുള്ളതായി പൊലീസ് പറഞ്ഞു.ഓട്ടോ ഡ്രൈവറായ അബൂബക്കര്‍ (50) എന്നയാളെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഉര്‍ഡൂര്‍, ചേടിമൂല സ്വദേശിയാണെന്നു പൊലീസ് പറഞ്ഞു. 13 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് ആദൂര്‍ പൊലീസ് രജിസ്റ്റര്‍ …

ഒരു ദിവസം രണ്ട് കുരുന്നുകള്‍ക്ക് പുതുജീവനേകി: കാസര്‍കോടിനു ആശ്വാസമായി ആസ്റ്റര്‍ മിംസ്

കാസര്‍കോട്: ശ്വാസകോശത്തിലും വയറിലും ബാഹ്യ വസ്തുക്കള്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു കുട്ടികളെ ആസ്റ്റര്‍ മിംസ് ആധുനിക സംവിധാനങ്ങളുപയോഗിച്ച് അടിയന്തരമായി രക്ഷിച്ചു.ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസകോശത്തില്‍ അന്യവസ്തു കുടുങ്ങിയ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിനെ ഉടന്‍ തന്നെ അടിയന്തിര ചികിത്സ നല്‍കി. കുട്ടി സുഖം പ്രാപിച്ച് വരുന്നു. പള്‍മണോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.അവിനാശ് മുരുഗന്‍, ഡോ.ശ്രാവണ്‍ കുമാര്‍, പീഡിയാട്രിക് വിഭാഗം ഡോ. അപര്‍ണ, അനസ്‌തേഷ്യ വിഭാഗം ഡോ.ആമീന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കിയത്.രണ്ടാമത്തെ സംഭവത്തില്‍ നാല് …

ദേളിയില്‍ കാതുകുത്ത് പരിപാടിക്കിടയില്‍ യുവതി കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ബന്ധുവിന്റെ വീട്ടില്‍ നടന്ന കാതുകുത്തു പരിപാടിക്കിടയില്‍ യുവതി കുഴഞ്ഞു വീണു മരിച്ചു. മേല്‍പ്പറമ്പ്, കട്ടക്കാലില്‍ താമസിക്കുന്ന ജലീലിന്റെ ഭാര്യ സാഹിദ (46)യാണ് മരിച്ചത്. ദേളി, പട്ടര്‍വളപ്പ് സ്വദേശിനിയാണ്.വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. ദേളിയിലെ ബന്ധുവീട്ടില്‍ നടന്ന കുഞ്ഞിന്റെ കാതുകുത്തല്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു സാഹിദ. ഇതിനിടയില്‍ കുഴഞ്ഞുവീണ യുവതിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍: ജംഷീദ്, സാജിത്, ജുനൈദ്, സിയാദ്, ഇര്‍ഷാദ്, അഫ്രീദ്. മരുമക്കള്‍: അസ്മിയ, നൂര്‍ജഹാന്‍. സഹോദരങ്ങള്‍: സാബിര്‍, നാസിര്‍.

കുമ്പള ടോള്‍ പ്ലാസയ്ക്കു നേരെയുണ്ടായ അക്രമം; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് നടന്ന സമരത്തിനിടയില്‍ അക്രമം നടത്തിയെന്ന കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൊടിയമ്മ, ഉജാറിലെ ഫൈസല്‍ അബ്ദുല്‍ റഹ്‌മാന്‍ (28), മഞ്ചേശ്വരം, വാമഞ്ചൂര്‍ ചെക്കു പോസ്റ്റിനു സമീപത്തെ ടി അബ്ദുല്‍ നാസര്‍ (46) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്‍, എസ്‌ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ ടോള്‍ പ്ലാസയ്ക്കു നേരെ …