കണ്ണൂർ: പാനൂരിൽ സ്കൂളിൽ ബി എൽ ഒ യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ ഷിബിൻ(35) ആണ് മരിച്ചത്. സ്കൂൾ ലാബിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്കൂളിലെ ക്ലാർക്കായ സിബിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ഇയാളെ ബി എൽ ഓ ഡ്യൂട്ടിക്ക് നിയമിച്ചിരുന്നു. വെള്ളിയാഴ്ച സ്കൂളിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണി വരെ സ്കൂളിൽ ഉണ്ടായിരുന്ന സിബിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം നിലയിലെ ലാബ് റൂമിൽ മരിച്ച നിലയിൽ കണ്ടത്. പാനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച രാവിലെ 9ന് സ്കൂളിൽ പുതു ദർശനത്തിന് വെക്കും. ബാലന്റെയും വസന്തയുടെയും മകനാണ്. അനഘയാണ് ഭാര്യ. മകൾ അയനിക. സഹോദരി സിബിന.







