വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് നേരെ വീടുകയറി ആക്രമണം; മൊബൈല്‍ ഫോണും കവര്‍ന്നു; നാലുപേര്‍ക്കെതിരെ കേസ്

കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ(34) വീട് കയറി ആക്രമിച്ചെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പുറത്തേക്ക് ചെന്ന കിരണിനെ സംഘം അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നു. മുന്‍പും പലപ്പോഴും …

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് പായ വിരിച്ച് കിടന്നുറങ്ങി; യുവാവിനെ പൊലീസ്കയ്യോടെ പൊക്കി

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് പായ വിരിച്ച് കിടന്നുറങ്ങിയ യുവാവ് അറസ്റ്റില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) അറസ്റ്റിലായത്. ബീച്ചിലെ മണല്‍പ്പരപ്പില്‍ പേപ്പര്‍ വിരിച്ച് അതില്‍ കഞ്ചാവ് ഇലകള്‍ നിരത്തി ഉണങ്ങാനിട്ട ശേഷം, തൊട്ടടുത്ത് തന്നെ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു. രാവിലെ പ്രഭാതസവാരിക്കെത്തിയവര്‍ ഈ കാഴ്ച കണ്ട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുത്തു. കഞ്ചാവും കണ്ടെടുത്തു. സ്വന്തമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് ഇയാള്‍ …

തനിക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദുരനുഭവം വെളിപ്പെടുത്തി നടന്‍ രജനീകാന്ത്; തലങ്ങും വിലങ്ങും അക്രമിച്ചു; രക്ഷകനായെത്തിയത് ഭാഗ്യരാജ്

ചെന്നൈ: തനിക്ക് നേരെ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദുരനുഭവം തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അനുസ്മരിച്ചു. ഇന്ത്യന്‍ സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ.ഭാഗ്യരാജിനെ ആദരിക്കുന്ന ചടങ്ങിലാണ് രജനികാന്തിന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാരിനെതിരെ സംസാരിച്ചതിനാണ് തനിക്ക് നേരെ അക്രമം നടന്നതെന്നും രജനി വെളിപ്പെടുത്തി. 1995 ല്‍ നടന്ന സംഭവമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ വെളിപ്പെടുത്തുന്നത്. ശിവാജി ഗണേശന് ഷെവലിയര്‍ ബഹുമതി ലഭിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചു. അന്ന് ചടങ്ങില്‍ നന്ദി …

പനയാലില്‍ കുലുക്കിക്കുത്ത് ചൂതാട്ടം; കുമ്പള സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പനയാല്‍ മഹാലിംഗേശ്വരം ക്ഷേത്രത്തിന് സമീപത്തെ പൊതുസ്ഥലത്ത് കുലുക്കിക്കുത്ത് ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. വിവിധ സ്ഥലങ്ങളില്‍ താമസക്കാരായ നാലുപേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്ന് 2210 രൂപ പിടികൂടി. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ക്ഷേത്ര കമാനത്തിനു സമീപത്ത് ചൂതാട്ടം നടക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ ടി. അഖിലും സംഘവുമാണ് റെയ്ഡ് നടത്തിയത്. കുമ്പള ബദ് രിയ നഗറിലെ ടി.പി. സിദ്ദിഖ്(34), പെരുമ്പള ദേളിയിലെ അബ്ദുല്‍ നാസര്‍(49), പനയാല്‍ തച്ചങ്ങാട്ടെ സതീശന്‍(37), പൊടിപ്പളം …

സ്‌കൂളിലേക്ക് പോയി കാണാതായ 16കാരി കൊല്ലപ്പെട്ട നിലയില്‍

മലപ്പുറം: മലപ്പുറത്ത് സ്‌കൂളിലേക്ക് പോയ ശേഷം കാണാതായ 16കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് കരുവാരക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തൊടിയപുലം സ്വദേശിനിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി പതിവുപോലെ വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല മാതാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ റെയില്‍വെ ട്രാക്കിനു സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടരുകയാണ്.

വയലും വീടും ഹരിത പുരസ്‌ക്കാരം കോടോത്ത് വളപ്പില്‍ കുഞ്ഞിക്കണ്ണന്

കാസര്‍കോട്: കര്‍ഷക – ശാസ്ത്രജ്ഞ- പരിസ്ഥിതി കൂട്ടായ്മയായ ‘വയലും വീടും ‘ ഏര്‍പ്പെടുത്തിയ വയലും വീടും ഹരിത പുരസ്‌ക്കാരം ഉദുമ കോടോത്ത് വളപ്പില്‍ കുഞ്ഞിക്കണ്ണന്. 10,000 രൂപയും ഫലകവും അടങ്ങിയതാണ് ഹരിത പുരസ്‌ക്കാരം.കാര്‍ഷിക മേഖലയിലെ സജീവതയും പരിസ്ഥിതി -ബിഎംസി പ്രവര്‍ത്തനങ്ങളിലെ മാതൃകയും കണക്കിലെടുത്താണ് കുഞ്ഞിക്കണ്ണനെ അവാര്‍ഡിനു അര്‍ഹനാക്കിയത്. ജനുവരി 18ന് ഞായറാഴ്ച രാവിലെ 10.30ന് ഉദുമ, മാങ്ങാട്ട് നടക്കുന്ന വയലും വീടും ഹരിത സംഗമത്തില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. കണ്ണൂര്‍-കാസര്‍കോട് ക്രൈംബ്രാഞ്ച് എസ് പി പി …

പെരുതടി നെല്ലിതോടില്‍ കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടിയില്‍ ഇടിച്ചു; വാഹനം തകര്‍ന്നു; യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

കാസര്‍കോട്: പെരുതടി നെല്ലിതോടില്‍ കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടിയിലിടിച്ചു. വാഹനം തകര്‍ന്നു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കിരണ്‍, മനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ റാണിപുരം റോഡില്‍ നെല്ലിത്തോടിലാണ് സംഭവം. ബളാന്തോട് ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വാഹനങ്ങള്‍ക്കിടയിലൂടെയാണ് കാട്ടുപന്നി കുറുകെ ചാടിയത്. സ്‌കൂട്ടിയെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാര്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികില്‍സ തേടി. സ്ഥിരം പന്നി ശല്യമുള്ള മേഖലയാണ് പെരുതടി നെല്ലിതോട് പ്രദേശം.

മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ കട്ടിലില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി ഇട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പിതാവും സഹോദരനും കസ്റ്റഡിയില്‍

കൊല്ലം: മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ കട്ടിലില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി ഇട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവും സഹോദരനും കസ്റ്റഡിയില്‍. കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. എന്നാല്‍ കൊലപാതക വിവരം പുറത്തറിയുന്നത് ഇന്ന് രാവിലെ. മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ് (35) ആണ് കിടപ്പുമുറിയില്‍ മരിച്ചത്. തലയ്ക്ക് അടിയേറ്റ് ചോര വാര്‍ന്നാണ് മരണം. സംഭവത്തില്‍ പിതാവ് രാമകൃഷ്ണനേയും സഹോദരന്‍ സനലിനേയുമാണ് (36) പൊലീസ് കസ്റ്റഡിയിലെടുത്തത്. സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് …

അജാനൂര്‍ മാപ്പിള എല്‍പി സ്‌കൂളില്‍ കള്ളന്‍ കയറി; 5 ലാപ്‌ടോപ്പുകള്‍ കവര്‍ന്നു

കാസര്‍കോട്: കാഞ്ഞങ്ങാട് അജാനൂര്‍ മാപ്പിള എല്‍പി സ്‌കൂളില്‍ കള്ളന്‍ കയറി. ഓഫീസിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ മുറിയിലുണ്ടായിരുന്ന 5 ലാപ്‌ടോപ്പുകള്‍ കവരുകയായിരുന്നു. പണവും കവര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ അധ്യാപകരെത്തിയപ്പോഴാണ് മോഷണ സംഭവം ശ്രദ്ധയില്‍പെടുന്നത്. സ്‌കൂളിലെ ക്ലാസ് മുറിയലും ഗോഡൗണിലും മോഷ്ടാക്കള്‍ കയറിയിരുന്നു. സഞ്ചയ്ക ബാങ്കില്‍ നിക്ഷേപിക്കാന്‍ വച്ച പണവും മോഷണം പോയിട്ടുണ്ട്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഗുലാബ് മുഹമ്മദ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.

പുതുവര്‍ഷത്തില്‍ കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സര്‍വീസുകളും ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറുമാണ് കേരളത്തിന് അനുവദിച്ചത്. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിന് പുറമെ തമിഴ്നാടിന് കൂടി രണ്ട് ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിക്കും. ജോലി, പഠനം, കുടുംബ ആവശ്യങ്ങള്‍ എന്നിവയ്ക്കായി ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നതാണ് …

വയനാട് സി.പി.എമ്മില്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് എ.വി ജയന്‍ സിപിഎം വിട്ടു

വയനാട്: വയനാട് സിപിഎമ്മില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് എ.വി ജയന്‍ സിപിഎം വിട്ടു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് പൂതാടിയിലെ സിപിഎമ്മിന്റെ പ്രധാനമുഖമായ എ.വി. ജയന്റെ രാജി. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുന്നുവെന്ന് ജയന്‍ ആരോപിച്ചു. ശശീന്ദ്രന്‍- റഫീഖ് പക്ഷത്തിനെതിരായ വിമര്‍ശനം വേട്ടയാടലിന് വഴിവച്ചു. 35 കൊല്ലം പാര്‍ട്ടിക്ക് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ ഭീഷണിയുടെ സ്വരത്തില്‍ തീരുമാനമെടുക്കുന്നു. തന്നെ വേട്ടയാടാന്‍ ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ …

ടോള്‍ബൂത്ത് സമരം: സമരസമിതി ഭാരവാഹികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു പ്രകടനവും കോലം കത്തിക്കലും നടത്തി

കാസര്‍കോട്: കുമ്പളയിലെ ടോള്‍ ബൂത്ത് വിരുദ്ധ പോരാട്ട നായകന്‍ എകെഎം അഷ്‌റഫിനെയും മറ്റും അറസ്റ്റു ചെയ്ത് മാറ്റുകയും സമരപ്പന്തല്‍ പൊളിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചു വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രകടനവും കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിയുടെ കോലം കത്തിക്കുകയും ചെയ്തു. സീതാംഗോളിയില്‍ നടന്ന പ്രകടനത്തിനും കോലം കത്തിക്കലിനും ലീഗ് നേതാക്കന്മാരായ അസീസ് കളത്തൂര്‍, വിപി അബ്ദുല്‍ ഖാദര്‍, ഇ.കെ മുഹമ്മദ് എന്നിവരും സിപിഎം നേതാവ് സിഎ സുബൈറും നേതൃത്വം നല്‍കി. ടോള്‍ ബൂത്ത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്നു …

പൊലീസ് സ്റ്റേഷനില്‍ കയറി ബഹളം വച്ച് ഔദ്യോഗീക കൃത്യനിര്‍വഹണം തടസപ്പെടുത്തി; കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസ്

കാസര്‍കോട്: പൊലീസ് സ്റ്റേഷനില്‍ കയറി ബഹളം വയ്ക്കുകയും എസ്‌ഐയുടെ ഔദ്യോഗീക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സിഎം മുഹമ്മദ് ജവാദി(28)നെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. എസ്‌ഐ ടി അഖില്‍ ഒരു പരാതിക്കാരിയുമായി റൂമില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രതി സ്റ്റേഷനില്‍ അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് എസ്.ഐയുടെ റൂമിന് സമീപത്തെത്തി കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങി. ഇതുകണ്ട് പിടിച്ചുമാറ്റാന്‍ ചെന്ന പൊലീസുകാരോടും യുവാവ് തട്ടിക്കയറി. അനുനയിപ്പിക്കാന്‍ ശ്രമിച്ചതോടെ ഉച്ചത്തില്‍ …

ഹൊസങ്കടിയിലെ ലോഡ്ജില്‍ യുവാവിനേയും പെണ്‍സുഹൃത്തിനേയും ഒന്നിച്ചിരുത്തി നഗ്നചിത്രമെടുത്ത് ഭീഷണി; ഫോണും പണവും തട്ടിയ മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഹൊസങ്കടിയിലെ ലോഡ്ജിലെ മുറിയില്‍ അതിക്രമിച്ചുകയറി യുവാവിനേയും പെണ്‍സുഹൃത്തിനേയും ഒന്നിച്ചിരുത്തി നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി ഫോണും പണവും തട്ടിയെടുത്തതായി പരാതി. ഉള്ളാള്‍ മോണ്ടുഗുളിയിലെ മുഹമ്മദ് ഹനീഫിന്റെ(41) പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. പെണ്‍സുഹൃത്തുമായാണ് പരാതിക്കാരന്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഈ സമയത്ത് മൂന്നംഗസംഘം മുറിയിലേക്ക് അതിക്രമിച്ച് കയറുകയും യുവതിയേയും യുവാവിനേയും കട്ടിലില്‍ ഒന്നിച്ചിരുത്തി അര്‍ദ്ധനഗ്ന വീഡിയോകളും ഫോട്ടോകളും പകര്‍ത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി …

ആരോഗ്യരംഗത്ത് മറ്റൊരു സുപ്രധാന നേട്ടവുമായി ആസ്റ്റര്‍മിംസ് കാസര്‍കോട്

കാസര്‍കോട്: ആരോഗ്യരംഗത്ത് കാസര്‍കോട് ആസ്റ്റര്‍ മിംസ് മറ്റൊരു സുപ്രധാന നേട്ടം കൈവരിച്ചു. ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു മൂന്നു മാസത്തിനുള്ളില്‍ ആശുപത്രിയില്‍ 100 സുരക്ഷിത പ്രസവങ്ങള്‍നടന്നു. 100 ആഞ്ജിയോപ്ലാസ്റ്റികളും വിജയകരമായി പൂര്‍ത്തീകരിച്ചു. അഭിമാനകരമായ ഈ നേട്ടം ആശുപത്രി ആഹ്ലാദപൂര്‍വം ആഘോഷിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും സുരക്ഷ മുന്‍നിര്‍ത്തി നടപ്പാക്കുന്ന സേഫ് ഡെലിവറി, പെയിന്‍ലെസ് ഡെലിവറി സംവിധാനങ്ങള്‍ മുഖേന ഗര്‍ഭിണികള്‍ക്ക് വേദനയില്ലാത്തതും സുരക്ഷിതവുമായ പ്രസവ പരിചരണം ആസ്റ്റര്‍ മിംസ് കാസര്‍കോട് ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആധുനിക …

കോണ്‍ക്രീറ്റ് ജോലിക്കിടെ സമീപത്തെ മരം പൊട്ടിവീണ്തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ അയല്‍ വീട്ടുവളപ്പിലെ മരം പൊട്ടി വീണുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗ്ളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയും അഞ്ചുവര്‍ഷമായി മഞ്ചേശ്വരം ഭാഗത്ത് താമസിക്കുന്ന കോണ്‍ക്രീറ്റ് ജോലിക്കാരനുമായ വീരേന്ദ്ര (44)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ തൂമിനാട് ലക്ഷം വീട് കോളനിക്കു സമീപത്താണ് അപകടം. കോണ്‍ക്രീറ്റ് ജോലി ചെയ്യുകയായിരുന്നു വീരേന്ദ്ര. ഇതിനിടയില്‍ അയല്‍ വീട്ടുവളപ്പിലുള്ള മരം പെട്ടന്ന് വീണ് സമീപത്തെ ഇലക്ട്രിക് ലൈനില്‍ തട്ടുകയും ദേഹത്ത് വീഴുകയുമായിരുന്നുവെന്നു പറയുന്നു. ഉടന്‍ …

പണം നല്‍കിയിട്ടും ഫ്‌ളാറ്റ് കൈമാറിയില്ലെന്ന പരാതിയില്‍ മുന്‍ മന്ത്രി ഷിബു ബേബി ജോണിനെതിരെ കേസ്

തിരുവനന്തപുരം: പണം നല്‍കിയിട്ടും ഫ്‌ളാറ്റ് കൈമാറിയില്ലെന്ന പരാതിയില്‍ മുന്‍ മന്ത്രിയും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. കുമാരപുരം സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് കേസ്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ കഴക്കൂട്ടം ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് പരാതി. ആന്‍ഡ കണ്‍സ്ട്രക്ഷന്‍ എന്ന നിര്‍മാണ കമ്പനിക്കാണ് 15 ലക്ഷം നല്‍കിയത്. ഈ കമ്പനിയും ഷിബു …

കാസര്‍കോട് നഗരത്തില്‍ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു; അപകടം രാത്രി 11 മണിയോടെ

കാസര്‍കോട്: അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബാങ്ക് റോഡിലാണ് അപകടം. കാര്‍ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. കാറിന്റെ മുന്‍വശം ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റിന്റെ അടിഭാഗം ഇടിഞ്ഞുതൂങ്ങിയനിലയിലാണ്. തൂണ്‍ നിലംപതിക്കാത്തതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. കാര്‍ യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.