കാസര്‍കോട്: ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജോസ് കെ മാണിയെ യുഡിഎഫിലേക്ക് എത്തിക്കുന്നതിനു ഒരു തരത്തിലുമുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന കേരള യാത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യാന്‍ കാസര്‍കോട്ട് എത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഇങ്ങനെ പറഞ്ഞത്. മുന്നണി വികസനത്തിനു തയ്യാറാണ്. ആരെങ്കിലും സ്വമേധയാ വരികയാണെങ്കില്‍ ചേർക്കുന്ന മുന്നണിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്റെ പേര് വലിച്ചിഴക്കുന്നതിന് പിന്നില്‍ മറ്റു പലതുമാണ്. സത്യം എന്താണെന്ന് തെളിയുക തന്നെ ചെയ്യും. എം.പിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണോ എന്ന കാര്യത്തില്‍ എ.ഐ.സി.സി ആയിരിക്കും തീരുമാനമെടുക്കുക. നിലവില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ല – അടൂര്‍ പ്രകാശ് പറഞ്ഞു. ഐഷ പോറ്റി സ്വമനസ്സാലെയാണ് കോണ്‍ഗ്രസിലേക്ക് വന്നത്. വരാന്‍ താല്‍പര്യം ഉള്ളവര്‍ക്കെല്ലാം വരാം.
മാണി.സി.കാപ്പന്റെ അഭിപ്രായം പരിഗണിച്ചേ പാലാ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുകയുള്ളൂ. കുമ്പള ടോള്‍ ഗേറ്റിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസല്‍, യു.ഡി.എഫ് കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, കെ.നീലകണ്ഠന്‍, രാജന്‍ പെരിയ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.







