ഉപേക്ഷിച്ച ബാഗില്‍നിന്ന് ലഭിച്ച 45 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്ക് തിരിച്ച് നല്‍കി ശുചീകരണ തൊഴിലാളി; യുവതിയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രി 1 ലക്ഷം രൂപ പാരിതോഷികം നല്‍കി

ചെന്നൈ: റോഡരികില്‍ കിടന്ന ബാഗില്‍നിന്ന് ശുചീകരണ തൊഴിലാളിക്ക് ലഭിച്ച 45 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ശുചീകരണ തൊഴിലാളി പൊലീസിനെ ഏല്‍പ്പിച്ചു. ടി നഗറില്‍ ശുചീകരണ ജോലിക്കാരിയായ പത്മയാണ് ജോലിക്കിടയില്‍ ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് പോണ്ടിബസാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

പൊലീസിന്റെ അന്വേഷണത്തില്‍ നങ്കനല്ലൂര്‍ സ്വദേശി രമേശിന്റേതാണ് സ്വര്‍ണാഭരണങ്ങളെന്ന് കണ്ടെത്തി. വാര്‍ത്ത അറിഞ്ഞ് നിരവധി പേര്‍ പത്മയുടെ സത്യസന്ധതയെ പ്രകീര്‍ത്തിച്ചു. പത്മയുടെ മാതൃകാപരമായ സത്യസന്ധതയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പത്മയുടെ ഭര്‍ത്താവ് സുബ്രഹ്‌മണിക്കും മറീന ബീച്ചിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് ഒന്നരലക്ഷം രൂപ ലഭിച്ചിരുന്നു. അന്ന് സുബ്രഹ്‌മണി പണം പൊലീസിന് കൈമാറിയിരുന്നു. സ്വന്തമായി വീടില്ലാത്ത ദമ്പതികള്‍ വാടകവീട്ടില്‍ കഴിയുകയാണ്. രണ്ടുമക്കളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page