ഒരുകൂട്ടം യുവാക്കള്‍ സ്ത്രീയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്; കേസെടുത്ത് പൊലീസ്

ഭോപ്പാല്‍: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഒരുകൂട്ടം യുവാക്കള്‍ സ്ത്രീയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ജബാല്‍പൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം.
രേഖ എന്ന യുവതിയുടെ വീടാണ് ആക്രമിക്കപ്പെട്ടതെന്നും ഇവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ഒരു കൂട്ടം ആളുകള്‍ രാത്രിയില്‍ കല്ലും വടികളുമായെത്തി യുവതിയുടെ വീട് അക്രമിക്കുകയും ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ത്തതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

വീടിന് നേരെ അക്രമം നടക്കുമ്പോള്‍ പലരും അതുവഴി പോകുന്നുണ്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയാറാകുന്നില്ലെന്ന് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.

ഹര്‍ഷിത് ജാട്ട്, ദിപാന്‍ഷു ജാട്ട്, സുധാന്‍ഷു ജാട്ട് എന്നിവര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും അതിനുശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page