ക്രിക്കറ്റ് താരം ശിഖര്‍ ധവാനും കാമുകി സോഫി ഷൈനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു; വിവാഹം ഫെബ്രുവരിയില്‍?

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും കാമുകി സോഫി ഷൈനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. ‘പങ്കിട്ട പുഞ്ചിരികളില്‍ നിന്ന് പങ്കിട്ട സ്വപ്നങ്ങളിലേക്ക്. എക്കാലവും ഒരുമിച്ചു ജീവിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍, ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ലഭിച്ച സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും എല്ലാ ആശംസകള്‍ക്കും നന്ദി – ശിഖര്‍ & സോഫി’- എന്നാണ് ഇരുവരും കുറിച്ചത്. വിവാഹനിശ്ചയ മോതിരങ്ങള്‍ ധരിച്ചിരിക്കുന്ന ഒരു ഫോട്ടോയും ഇരുവരും പങ്കുവച്ചിട്ടുണ്ട്.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. ഫെബ്രുവരിയിലാണ് ധവാനും സോഫിയയും തമ്മിലുള്ള വിവാഹമെന്നാണ് സൂചന. ക്രിക്കറ്റ്, ബോളിവുഡ് മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തേക്കും. ആഡംബര ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

39കാരനായ ശിഖര്‍ ധവാനും അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈനും കഴിഞ്ഞ വര്‍ഷം ആദ്യമാണ് ഡേറ്റിങ്ങിലായത്. ദുബായിലെ ഒരു റസ്റ്റോറന്റില്‍ വച്ച് പരിചയപ്പെട്ട ഇരുവരും ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഐപിഎല്‍ മത്സരങ്ങളും കാണാന്‍ ഒരുമിച്ചെത്തിയിരുന്നു. സോഫിയുമായുള്ള പ്രണയം ശിഖര്‍ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

2023ലാണ് ആദ്യ ഭാര്യ അയേഷ മുഖര്‍ജിയില്‍നിന്ന് ശിഖര്‍ ധവാന്‍ വിവാഹ മോചനം നേടിയത്. 2012ലായിരുന്നു ഇരുവരുടേയും വിവാഹം. ഈ ബന്ധത്തില്‍ സോറാവര്‍ എന്നുപേരുള്ള മകനുണ്ട്. അയേഷയ്‌ക്കൊപ്പം ഓസ്‌ട്രേലിയയിലാണ് സോറാവര്‍ താമസിക്കുന്നത്. മകനെ കാണാന്‍ അയേഷ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ധവാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രണ്ടുവര്‍ഷമായി മകനെ കണ്ടിട്ടില്ലെന്നും ഒരു വര്‍ഷമായി അവനോട് ഫോണിലൂടെ സംസാരിച്ചിട്ടില്ലെന്നും ശിഖാര്‍ പറഞ്ഞിരുന്നു. 2024ല്‍ ആണ് ശിഖര്‍ ധവാന്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ലിമെറിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്‌മെന്റില്‍ ബിരുദം നേടിയിട്ടുള്ള സോഫി ഷൈന്‍, അബുദാബി ആസ്ഥാനമായുള്ള നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പറേഷനില്‍ സെക്കന്‍ഡ് വൈസ് പ്രസിഡന്റാണ്. ധാ വണ്‍ സ്‌പോര്‍ട്‌സിന്റെ ജീവകാരുണ്യ വിഭാഗമായ ശിഖര്‍ ധവാന്‍ ഫൗണ്ടേഷന്റെ മേധാവിയുമാണ്. ഇന്‍സ്റ്റഗ്രാമില്‍ മൂന്നരലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page