കാസർകോട്: കാസർകോട് – മംഗ്ളൂരു ദേശീയ പാതയിലെ കുമ്പള ടോൾ പ്ലാസയ്ക്കെതിരെ സമരം ശക്തമാക്കി ആക്ഷൻ കമ്മറ്റി . സമരത്തിന് നേതൃത്വം നൽകുന്ന മഞ്ചേശ്വരം എം എൽ എ രാത്രിയിലും സമര പന്തലിൽ സജീവം. പ്രശ്നത്തിനു പരിഹാരം കാണാതെ സമര പന്തലിൽ നിന്നു മാറില്ലെന്ന് എം.എൽ.എപ്രഖ്യാപിച്ചു.സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ ആൾക്കാർ എത്തി തുടങ്ങിയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ അധികൃതർ അങ്കലാപ്പിൽ . കണക്കുകൂട്ടിയതിനേക്കാളും ആൾക്കാരാണ് സമര പന്തലിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നത്. അതേസമയം ഫാസ്റ്റ് ടാഗ് ഉള്ള വാഹനങ്ങളിൽ നിന്നു മാത്രമാണ് ചൊവ്വാഴ്ച ടോൾ പിരിച്ചത്. ഇതിൽ നിന്നു രക്ഷപ്പെടാൻ ഫാസ്റ്റ് ടാഗ് സ്റ്റിക്കറിൽ മറു സ്റ്റിക്കർ പതിച്ചാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ബുധനാഴ്ച്ചയോടെ ഈ സമര രീതി ശക്തമാക്കാനാണ് ആക്ഷൻ കമ്മറ്റിയുടെ നീക്കം.






