കാസര്‍കോട്: ബിസിനസില്‍ ലാഭവിഹിതവും വിസയും വാഗ്ദാനം ചെയ്ത് യുവതിയുടെ ആറുലക്ഷം തട്ടിയ ദമ്പതികള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ റസീന(42)യുടെ പരാതിയില്‍, കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശികളായ അഷ്‌റഫ്(62), ഭാര്യ ഷംസാബി(50) എന്നിവര്‍ക്കെതിരെയാണ് കേസ്. അഷ്‌റഫിന്റെ അനുജന്‍ അജ്മാനില്‍ പുതുതായി ആരംഭിക്കുന്ന കഫ്ടീരിയയില്‍ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയില്‍ നിന്ന് പണം വാങ്ങിയത്. ബിസിനസില്‍ ചേര്‍ന്നാല്‍ പത്തുശതമാനം ലാഭവിഹിതവും വിസയും തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 2023 ആഗസ്ത് ഒന്നിന് മുമ്പുള്ള ഒരു ദിവസമാണ് ആറുലക്ഷം വാങ്ങിയത്. എന്നാല്‍ നിക്ഷേപം സ്വീകരിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും ലാഭവിഹിതമോ, നിക്ഷേപിച്ച പണമോ വിസാ സൗകര്യമോ നല്‍കാതെ ചതിചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.





