കാസര്‍കോട്: ഓട്ടോയില്‍ സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു പേരെ മഞ്ചേശ്വരം എസ്‌ഐ കെ ആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തു. മഞ്ചേശ്വരം സെക്കന്റ് റെയില്‍വെ ഗേറ്റിനു സമീപത്തെ സിറാജുദ്ദീന്‍ (24), പാവൂര്‍, പള്ളം, മച്ചംപാടിയിലെ അഹമ്മദ് സൈഫുദ്ദീന്‍ (21), പൊസോട്ട് ആദര്‍ശ് നഗറിലെ അന്‍സീന മന്‍സിലില്‍ ഐബി അന്‍സാര്‍ (36) എന്നിവരെയാണ് 3.39 ഗ്രാം എംഡിഎംഎയുമായി അറസ്റ്റു ചെയ്തതെന്നു മഞ്ചേശ്വരം പൊലീസ് അറിയിച്ചു. മയക്കുമരുന്നു സൂക്ഷിച്ചിരുന്ന ഓട്ടോയും പൊലീസിനെ കണ്ട് ഓടിപ്പോയ ആളുടെ ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകുന്നേരം ആറേകാല്‍ മണിയോടെ പൊസോട്ട്, സത്യടുക്ക, ഹിന്ദുസ്ഥാന്‍ ഗ്രൗണ്ടിന് സമീപത്തു വച്ചാണ് യുവാക്കള്‍ അറസ്റ്റിലായത്.







