ബംഗളുരു: സുൽത്താൻ ഗ്രൂപ്പിന്റെ 20-ാമത് ഡയമണ്ട്സ് & ഗോൾഡ് ഷോറൂം കർണാടകയിലെ വിജയപുരയിൽ ആഹ്ളാദകരമായ അന്തരീക്ഷത്തിൽ കർണാടക കൃഷി മന്ത്രി ശിവാനന്ദ് പാട്ടീൽ ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു. വിജയപുര മേയർ എം.എസ്. കരടി, ശ്രീ ജ്ഞാനയാന യോഗാശ്രമ പ്രസിഡൻ്റ് ബസവലിംഗ സ്വാമിജി, മുൻ എം എൽ എ മക്ബൂൾ ഭഗവാൻ, മുൻ എംഎൽഎ ഡോ. ദേവാനന്ദ് ഫുലസിംഗ് ചവാൻ, ഗുഡ്ഡാപുര ശ്രീ ദാനമ്മദേവി ദേവസ്ഥാൻ ട്രസ്റ്റ് പ്രസിഡൻ്റ് വിജുഗൗണ്ട എസ്. പാട്ടീൽ, അഞ്ജുമാൻ-ഇ-ഇസ്ലാം വൈസ് പ്രസിഡൻ്റ്, സയ്യിദ് സൈനുലബദിൻ ഹഷ്മി, പാരിഷ് പ്രീസ്റ്റ് സെൻ്റ് ആൻ ചർച്ച് ഫാദർ, ജോസഫ് എസ്.ജെ. തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. സുൽത്താൻ എം.ഡി. ഡോ. അബ്ദുൽ റഹൂഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റഹീം, ഡയറക്ടർ അബ്ദുൽ റിയാസ്, ജിഎം ഉണ്ണിത്താൻ, ഓപ്പറേഷൻസ് മാനേജർ സുമേഷ് കെ, ക്ലസ്റ്റർ മാനേജർ അജിത് പി വി, ബ്രാഞ്ച് മാനേജർ കാശിനാഥ്, മാനേജർ സിറാജുദ്ദീൻ, മാർക്കറ്റിംഗ് മാനേജർ അബ്ദുൽ അസീസ് പങ്കെടുത്തു.







