കണ്ണൂര്‍: കണ്ണൂര്‍ വിളക്കോട് എം.എസ്.എഫ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്ക് വെട്ടേറ്റു. കാലിന് പരിക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് എം.എസ്.എഫ് ആരോപിച്ചു.
ഞായറാഴ്ച രാത്രി ഇരിട്ടിയിലാണ് അക്രമം. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് അക്രമിച്ചതെന്ന് പറയുന്നു. ലീഗ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലവിലുള്ള പ്രദേശമാണിതെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.







