മംഗളൂരു: നാലു കോടി രൂപയുടെ മയക്കുമരുന്നുമായി ഉഗാണ്ടൻ വനിതയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്നു മംഗളൂരുവിൽ മയക്കുമരുന്നു വിതരണം ചെയ്തു കൊണ്ടിരുന്ന ഉഗാണ്ടൻ വനിതയാണു മംഗളൂരു ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് പിടിയിലായത്. പ്രതിയിൽ നിന്ന് നാല് കിലോ എംഡിഎംഎ പിടികൂടി. ഇതിനു
നാല് കോടി രൂപ വിലവരുമെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.
മംഗളൂരു മേഖലയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവരെന്ന് കരുതുന്നു.
ഇതുവരെ ഈ ശൃംഖലയുമായി ബന്ധമുള്ള ആറ് മയക്കുമരുന്ന് വിതരണക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അവർ ജയിലിലാണ്.







