കർമ്മപഥത്തിൽ അറുപതിന്റെ നിറവ്; ഷാജി രാമപുരത്തിന് ഡാളസിൽ ഉജ്ജ്വല സ്നേഹാദരം

കാരോൾട്ടൻ (ഡാളസ്): പ്രമുഖ മാധ്യമപ്രവർത്തകനും സഭാ-സാമൂഹിക പ്രവർത്തകനുമായ ഷാജി രാമപുരത്തിന്റെ അറുപതാം ജന്മദിനംവിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. കാരോൾട്ടൻ ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ ആത്മീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേർ അദ്ദേഹത്തിന് ആശംസ നേർന്നു.

ഷാജി രാമപുരത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളെറവ റോയ് തോമസ്,റവ ഷിബി ഏബ്രഹാം,റവ. റോബിൻ വർഗീസ്,റവ. ബേസിൽ),റവ. ഏബ്രഹാം കുരുവിള, പി റ്റി മാത്യു , പി പി ചെറിയാൻതുടങ്ങി നിരവധി വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു.ഹൂസ്റ്റണിൽ നിന്നും തോമസ് മാത്യു,,ഡെട്രോയിറ്റിൽ നിന്നും ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ എന്നിവർ ജന്മദിനാശംകൾ നേർന്നു .

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ദീർഘകാലമായി സമൂഹത്തിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്ത വ്യക്തിയാണ് ഷാജി രാമപുരമെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. മാർത്തോമാ സഭാ നോർത്ത് അമേരിക്ക – ഡയോസീസ് കൗൺസിൽ അംഗം എന്ന നിലയിൽ അദ്ദേഹം നടത്തുന്ന ആത്മീയ-സമാധാന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഒരു മികച്ച സംഘാടകൻ എന്ന നിലയിലും ലോക്കൽ കമ്മിറ്റികളിലെ സജീവ സാന്നിധ്യം എന്ന നിലയിലും അദ്ദേഹം എല്ലാവർക്കും മാതൃകയാണെന്ന് ചടങ്ങു പ്രകീർത്തിച്ചു..

“ഔദ്യോഗികവും സാമൂഹികവുമായ ഒട്ടേറെ ഉത്തരവാദിത്തങ്ങൾക്കിടയിലും കുടുംബത്തെ വലിയ സ്നേഹത്തോടെ ചേർത്തുനിർത്തുന്ന മാതൃകാപരമായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. ഷാജി രാമപുരം പുലർത്തുന്ന സത്യസന്ധതയും സേവന മനോഭാവവും പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ്.” – ചടങ്ങു എടുത്തുകാട്ടി .

ഷാജി രാമപുരത്തിന് ആരോഗ്യപൂർണ്ണമായ ദീർഘായുസ്സും ഐശ്വര്യവും റവ. ഷിബി ഏബ്രഹാം നേർന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page